സമൂഹമാധ്യമങ്ങളില്‍ തെറ്റായ നിരൂപണം പ്രസിദ്ധീകരിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി

സമൂഹമാധ്യമങ്ങളില്‍ തെറ്റായ നിരൂപണം പ്രസിദ്ധീകരിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി
സമൂഹമാധ്യമങ്ങളില്‍ തെറ്റായ നിരൂപണം പ്രസിദ്ധീകരിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പ്. ഇത്തരക്കാര്‍ക്ക് ഒരു വര്‍ഷം തടവും ഒരു ലക്ഷം ദിര്‍ഹം പിഴയും ഇവര്‍ക്ക് ശിക്ഷയായി ലഭിക്കുമെന്നാണ് യുഎഇ വ്യക്തമാക്കുന്നത്. അഭ്യൂഹം പരത്തുന്നവര്‍ക്കും അടിസ്ഥാന രഹിത വിവരങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കും സൈബര്‍ നിയമം അനുസരിച്ച് കനത്ത ശിക്ഷാ നടപടികള്‍ നേരിടേണ്ടി വരും.

സ്ഥാപനങ്ങളെയും സേവനങ്ങളെയും വ്യക്തികളെയും ഉത്പന്നങ്ങളെയും സംബന്ധിച്ചുള്ള തെറ്റായ വിവരങ്ങള്‍ സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത് നിയമലംഘനമാണെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി.

സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളൂവന്‍സര്‍ എന്ന പേരില്‍ വിവിധ സ്ഥാപനങ്ങളെ സമീപിച്ച് പണം ആവശ്യപ്പെടുകയും നല്‍കാന്‍ വിസമ്മതിക്കുന്ന സ്ഥാപനത്തിനും വ്യക്തികള്‍ക്കും എതിരെ സമൂഹമാധ്യമങ്ങളില്‍ മോശം റിവ്യൂ നല്‍കുകയും ചെയ്ത ഒരാള്‍ക്ക് നേരത്തെ അധികൃതര്‍ കര്‍ശന ശിക്ഷ വിധിച്ചിരുന്നു. കുറ്റത്തിന്റെ ഗൗരവം അനുസരിച്ചായിരിക്കും പിഴ ചുമത്തുന്നത്.

Other News in this category



4malayalees Recommends