ഭാര്യയ്ക്ക് അവിഹിത ബന്ധം ; കാമുകനെ കൊന്ന് മൃതദേഹം കഷ്ണങ്ങളാക്കി ; യുവാവ് അറസ്റ്റില്‍

ഭാര്യയ്ക്ക് അവിഹിത ബന്ധം ; കാമുകനെ കൊന്ന് മൃതദേഹം കഷ്ണങ്ങളാക്കി ; യുവാവ് അറസ്റ്റില്‍
യുപിയില്‍ യുവാവ് ഭാര്യയുടെ കാമുകനെ കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി മുറിച്ച് ഉപേക്ഷിച്ചു. ഗാസിയാബാദിലാണ് സംഭവം. മീലാല്‍ പ്രജാപതി എന്നയാളാണ് കൊലപാതകം ചെയ്തത്. ഗാസിയാബാദ് സ്വദേശിയായ അക്ഷയ് എന്നയാളെയാണ് മീലാന്‍ കൊലപ്പെടുത്തിയത്.

മീലാല്‍ ജോലിക്ക് പോകുമ്പോള്‍ അക്ഷയ് പതിവായി ഇവരുടെ വീട്ടിലെത്തിയിരുന്നു. അടുത്തിടെ അക്ഷയ് വീട്ടിലെത്തിയപ്പോള്‍ മീലാലിന്റെ ഭാര്യ ഇയാള്‍ക്ക് ചായ നല്‍കി. ഈ ചായ മറിഞ്ഞ് ഇവരുടെ കുട്ടിയുടെ ശരീരത്തില്‍ വീണു കുട്ടിക്ക് ഗുരുതര പൊള്ളലേറ്റു. വീട്ടില്‍ മടങ്ങിയെത്തിയപ്പോള്‍ സംഭവം കണ്ട മീലാലാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. ഇതിനിടെ ഭാര്യയുടെ അവിഹിത ബന്ധം അറിഞ്ഞിട്ടും മീലാല്‍ പുറത്തുകാണിച്ചില്ല. തന്ത്രപൂര്‍വം വീട്ടില്‍ വിളിച്ചുവരുത്തി അക്ഷയ്യെ കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം കഷ്ണങ്ങളാക്കി മുറിച്ച ശേഷം ഉപേക്ഷിച്ചു. മൃതദേഹത്തിന്റെ ഭാഗങ്ങള്‍ കണ്ടെത്തി നടത്തിയ അന്വേഷണത്തില്‍ പ്രതി അറസ്റ്റിലായി.

Other News in this category4malayalees Recommends