'എന്റെ സിനിമ മോശമാണെന്ന് പറയാനുള്ള യോഗ്യത ഇന്ത്യയില്‍ കമല്‍ ഹാസന് മാത്രം: മറുപടി നല്‍കി അല്‍ഫോണ്‍സ് പുത്രന്‍

'എന്റെ സിനിമ മോശമാണെന്ന് പറയാനുള്ള യോഗ്യത ഇന്ത്യയില്‍ കമല്‍ ഹാസന് മാത്രം: മറുപടി നല്‍കി അല്‍ഫോണ്‍സ് പുത്രന്‍
തന്റെ പുതിയ സിനിമ ഗോള്‍ഡിന് നേരെ വന്ന മോശം പ്രതികരണങ്ങളോടും ട്രോളുകളോടും പ്രതികരിച്ച് അല്‍ഫോണ്‍സ് പുത്രന്‍ ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു. ഇതിന് കമന്റ് ചെയ്തയാള്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് സംവിധായകന്‍. 'ഗോള്‍ഡ് ഒരു മോശം സിനിമയാണ്, അത് അംഗീകരിച്ച് അടുത്ത പടം ഇറക്ക്, സീന്‍ മാറും,' എന്നായിരുന്നു കമന്റ്. ഇത് സ്‌ക്രീന്‍ ഷോട്ട് എടുത്ത ശേഷം വീണ്ടും പോസ്റ്റ് ചെയ്തുകൊണ്ടാണ് അല്‍ഫോണ്‍സ് മറുപടി അറിയിച്ചിരുക്കുന്നത്.

ഇത് തെറ്റാണ് ബ്രോ, നിങ്ങള്‍ക്ക് സിനിമ ഇഷ്ടമായില്ല എന്ന് പറയാം. എന്റെ സിനിമ മോശമാണെന്ന് പറയാനുള്ള യോഗ്യത ഇന്ത്യയില്‍ ഞാന്‍ ആകെ കണ്ടത് കമല്‍ ഹാസന്‍ സാറില്‍ മാത്രമാണ്. അദ്ദേഹം മാത്രമാണ് സിനിമയില്‍ എന്നേക്കാള്‍ കൂടുതല്‍ പണി അറിയാവുന്ന വ്യക്തി.

അപ്പോള്‍ ഇനി പറയുമ്പോള്‍ നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടില്ല എന്ന് തറപ്പിച്ച് പറയണം,' എന്നായിരുന്നു അല്‍ഫോണ്‍സിന്റെ പ്രതികരണം. എന്നാല്‍ അല്‍പ്പനേരത്തിനുള്ളില്‍ തന്നെ ഈ പോസ്റ്റ് നീക്കം ചെയ്തു.

താന്‍ ആരുടേയും അടിമയല്ല എന്നും തന്നെ കളിയാക്കാനോ പരസ്യമായി അപമാനിക്കാനോ ആര്‍ക്കും അവകാശം നല്‍കിയിട്ടില്ല എന്നുമായിരുന്നു ട്രോളുകള്‍ക്ക് പ്രതിഷേധം അറിയിച്ചുള്ള് അല്‍ഫോണ്‍സിന്റെ കുറിപ്പ്.
Other News in this category4malayalees Recommends