ശ്രീനന്ദയെ കഴുത്തു ഞെരിച്ച് കൊന്നത് അമ്മയെന്ന് നിഗമനം ; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

ശ്രീനന്ദയെ കഴുത്തു ഞെരിച്ച് കൊന്നത് അമ്മയെന്ന് നിഗമനം ; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
കാസര്‍ഗോഡ് കുണ്ടംകുഴിയില്‍ അമ്മയെയും മകളെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പുതിയ വിവരങ്ങള്‍ പുറത്ത്.

മകളെ കഴുത്ത് ഞെരിച്ച് കൊലപ്പടുത്തിയതാണെന്ന പോസ്റ്റുമോര്‍ട്ട് റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തു വരുന്നത്. മരിച്ച ശ്രീനന്ദയുടെ കഴുത്തില്‍ കയര്‍ കുരുക്കിയ പാടുകള്‍ കണ്ടെത്തി. മകളെ കൊലപ്പെടുത്തിയത് അമ്മയാണെന്നാണ് പ്രാഥമിക നിഗമനം. ബന്ധുക്കളുടെ മൊഴി പൊലീസ് ഉടന്‍ രേഖപ്പെടുത്തും.

അയല്‍വാസി വീട്ടില്‍ പോയപ്പോഴാണ് അമ്മയെയും മകളെയും മരിച്ച നിലയില്‍ കണ്ടത്. അമ്മ നാരായണിയെയും മകള്‍ ശ്രീനന്ദയെയും ശനിയാഴ്ച വൈകിട്ട് വീടിനുമുന്നില്‍ കണ്ടിരുന്നതായി അയല്‍ക്കാര്‍ പറഞ്ഞിരുന്നു. ബീംബുങ്കാലില്‍ സ്വകാര്യ ബീഡിതെറുപ്പ് തൊഴിലാളിയായ നാരായണി 'സമത' കുടുംബശ്രീ യൂണിറ്റ് അംഗം കൂടിയാണ്. ശ്രീനന്ദ പഠിക്കാന്‍ മിടുക്കിയായിരുന്നു.

നാരായണിയുടെ മൃതദേഹം അടുക്കളയുടെ സമീപം ഷെഡില്‍ തൂങ്ങിയ നിലയിലും ശ്രീനന്ദയെ വീട്ടിനകത്ത് കിടന്ന നിലയിലുമാണ് കണ്ടത്. രാവിലെ മുതല്‍ ഫോണ്‍ വിളിച്ച് കിട്ടാത്തതിനാല്‍ വൈകിട്ട് അഞ്ചരയോടെ അന്വേഷിച്ചെത്തിയ അയല്‍വാസികളാണ് മൃതദേഹം കണ്ടത്. കുണ്ടംകുഴി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണ് ശ്രീനന്ദ.

Other News in this category4malayalees Recommends