ഗോവയില്‍ അവധി ആഘോഷിക്കുകയാണ് അഹാന കൃഷ്ണ. തന്റെ ഗോവന്‍ യാത്രയില്‍ നിന്നുമുള്ള ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം നടി പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെ വിമര്‍ശക കമന്റുകളാണ് താരത്തിന്റെ പോസ്റ്റിന് താഴെ എത്തുന്നത്.
'വലുതായപ്പോള്‍ തുണി ഇഷ്ടം അല്ലാതായി' എന്നായിരുന്നു വിമര്‍ശകന്റെ കമന്റ്. ഉടന്‍ തന്നെ കമന്റിന് അഹാന മറുപടിയും കൊടുത്തു. 'അല്ല, നാട്ടുകാര്‍ എന്തു പറയും എന്നത് മൈന്‍ഡ് ചെയ്യാണ്ടായി വലുതായപ്പോള്‍' എന്നായിരുന്നു അഹാന മറുപടി കൊടുത്തത്.
ഫ്രീതിങ്കര് എന്നാണ് അക്കൗണ്ടിന്റെ പേര്. ഇതുപോലെയുള്ള ഫ്രീതിങ്കര്മാരെ തനിക്ക് ഇഷ്ടമാണെന്നും അഹാന പരിഹാസരൂപേണ പറയുന്നുണ്ട്. തന്റെ കളിക്കൂട്ടുകാരിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് കുറിപ്പുമായി എത്തിയിരുന്നു. 'നാന്‍സി റാണി', 'അടി' എന്നീ സിനിമകളാണ് അഹാനയുടെതായി റിലീസിനൊരുങ്ങുന്നത്.