കൊച്ചി നഗരത്തില്‍ യുവതിയ്ക്ക് നേരെ ആക്രമണം; കഴുത്തില്‍ മാരക മുറിവ്

കൊച്ചി നഗരത്തില്‍ യുവതിയ്ക്ക് നേരെ ആക്രമണം; കഴുത്തില്‍ മാരക മുറിവ്
കൊച്ചി നഗരത്തില്‍ യുവതിയ്ക്ക് നേരെ ആക്രമണം. രവിപുരത്തെ ട്രാവല്‍സിലെ ജീവനക്കാരിയായ യുവതിയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്. തൊടുപുഴ സ്വദേശിനി സൂര്യയാണ് ആക്രമിക്കപ്പെട്ടത്.

പ്രതി പള്ളുരുത്തി സ്വദേശി ജോളി ജയിംസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. റേയ്‌സ് എന്ന ട്രാവല്‍ ബ്യൂറോയിലാണ് സംഭവം. കഴുത്തില്‍ മാരകമായി മുറിവേറ്റ സൂര്യ സമീപത്തെ ഹോട്ടലിലേക്ക് ഓടിക്കയറുകയായിരുന്നു.

വിസയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അക്രമത്തിനു കാരണമെന്നാണ് സൂചന . ജോലിക്കായി ഒരു ലക്ഷം രൂപ ട്രാവല്‍സില്‍ നല്‍കിയിരുന്നുവെന്നാണ് പ്രതി പറയുന്നത്. യുവതിയെ ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Other News in this category4malayalees Recommends