ഷൂട്ടിംഗ് ഇടവേളയില്‍ തയയില്‍ തന്നെ കിടന്നുറങ്ങി മമ്മൂട്ടി

ഷൂട്ടിംഗ് ഇടവേളയില്‍ തയയില്‍ തന്നെ കിടന്നുറങ്ങി മമ്മൂട്ടി
മമ്മൂട്ടിയും ലിജോ ജോസ് പെല്ലിശേരിയും ഒന്നിച്ച 'നന്‍പകല്‍ നേരത്ത് മയക്കം' ഗംഭീര പ്രതികരണവുമായി തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള മമ്മൂട്ടിയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. വെറും നിലത്ത് കിടന്നുറങ്ങുന്ന മമ്മൂട്ടിയുടെ ചിത്രങ്ങളാണ് എത്തിയിരിക്കുന്നത്.

വേളാങ്കണ്ണി തീര്‍ത്ഥയാത്ര കഴിഞ്ഞ് മടങ്ങുന്ന ഒരു നാടക ട്രൂപ്പിലെ അംഗങ്ങള്‍ എല്ലാവരും ഉച്ചയൂണ് കഴിഞ്ഞ് മയക്കത്തിലാകുന്നതും ശേഷം ട്രൂപ്പിന്റെ വാഹനം ഓടിക്കുന്ന ജയിംസ് വഴിയിലെ ഒരു ഗ്രാമത്തിലേക്ക് വണ്ടി തിരിച്ച് ആ ഗ്രാമത്തിലെ സുന്ദരം എന്ന വ്യക്തിയുടെ ആത്മാവില്‍ ജീവിക്കുന്നതുമാണ് സിനിമയുടെ പ്രമേയം.

സുന്ദരമായി മാറുന്ന ജയിംസ് ക്ഷേത്രത്തിലെത്തി ദര്‍ശനം നടത്തുന്നൊരു രംഗം സിനിമയുടെ തുടക്കത്തിലുണ്ട്. ഈ സീന്‍ കഴിഞ്ഞ ശേഷം അല്‍പം വിശ്രമിക്കാന്‍ വേണ്ടി കിടന്നതായിരുന്നു മമ്മൂട്ടി. പഴനിയിലെ കാറ്റടിച്ചപ്പോള്‍ ക്ഷീണം കൊണ്ട് മമ്മൂട്ടി ഇലകള്‍ വീണുകിടക്കുന്ന തറയില്‍ കിടന്നുറങ്ങുകയായിരുന്നു.

Other News in this category4malayalees Recommends