കാനഡയിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ മരണങ്ങള്‍; പിന്നില്‍ ഹൃദയാഘാതമെന്ന് കുടുംബങ്ങള്‍, മയക്കുമരുന്നിന്റെ അമിത ഉപയോഗമെന്ന് യാഥാര്‍ത്ഥ്യം?

കാനഡയിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ മരണങ്ങള്‍; പിന്നില്‍ ഹൃദയാഘാതമെന്ന് കുടുംബങ്ങള്‍, മയക്കുമരുന്നിന്റെ അമിത ഉപയോഗമെന്ന് യാഥാര്‍ത്ഥ്യം?

ഇന്ത്യയില്‍ നിന്നുമെത്തിയ നിരവധി വിദ്യാര്‍ത്ഥികള്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ച സംഭവങ്ങളില്‍ യഥാര്‍ത്ഥ പ്രതി മയക്കുമരുന്ന് ഓവര്‍ഡോസെന്ന് റിപ്പോര്‍ട്ട്. എന്നാല്‍ ഇത്തരം മരണങ്ങളെ കുറിച്ച് കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്റെ പക്കല്‍ കണക്കുകള്‍ ലഭ്യമല്ലെന്നാണ് ആര്‍ടിഐ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.


നോര്‍ത്ത് അമേരിക്കന്‍ രാജ്യത്ത് നിരവധി അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളാണ് ഈ വിധത്തില്‍ മരിക്കുന്നതെന്ന് മാധ്യമ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ കാനഡയിലും, ഇന്ത്യയിലും ഇതേക്കുറിച്ച് അപകടമണി മുഴക്കിയിട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം.

മയക്കുമരുന്ന് ഉപയോഗത്തെ തുടര്‍ന്നാണ് മരണമെന്ന് നാട്ടില്‍ അറിഞ്ഞാലുള്ള നാണക്കേട് മൂലം രക്ഷിതാക്കളും ഇതേക്കുറിച്ച് നിശബ്ദത പാലിക്കുകയാണ്. 'വിദ്യാര്‍ത്ഥികളുടെ 80% മരണങ്ങള്‍ക്കും പിന്നില്‍ മയക്കുമരുന്ന് ഉപയോഗമാണ്. എന്നാല്‍ ബന്ധുക്കളെ ഹൃദയാഘാതം പോലുള്ള കാരണങ്ങളാണ് അറിയിക്കാറുള്ളത്', സറേയിലെ ഗുരുദ്വാര ദുഖ് നിവാരണിലെ ജിയാനി നരീന്ദര്‍ സിംഗ് പറഞ്ഞു.

പഞ്ചാബില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്കിടയിലാണ് ഇത്തരം മരണങ്ങള്‍ അധികമായി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഹൃദയാഘാതത്തിന് പുറമെ മുങ്ങിമരണം, ആത്മഹത്യ, അപകടങ്ങള്‍ എന്നിവയും പഞ്ചാബില്‍ നിന്നുള്ള അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഉയര്‍ന്ന തോതിലാണ്.
Other News in this category4malayalees Recommends