റോഡ് ക്രോസ് ചെയ്യുന്നതിനിടെ പോലീസ് വാഹനം ഇടിച്ചു തെറിപ്പിച്ചു; യുഎസില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം ; യൂണിവേഴ്‌സിറ്റിയില്‍ പഠനത്തിനായി ചേര്‍ന്നത് ഡിസംബറില്‍

റോഡ് ക്രോസ് ചെയ്യുന്നതിനിടെ പോലീസ് വാഹനം ഇടിച്ചു തെറിപ്പിച്ചു; യുഎസില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം ; യൂണിവേഴ്‌സിറ്റിയില്‍ പഠനത്തിനായി ചേര്‍ന്നത് ഡിസംബറില്‍
യുഎസില്‍ പോലീസ് പട്രോളിങ് വാഹനം ഇടിച്ച് ഇന്ത്യന്‍ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം. സൗത്ത് ലേക്ക് യൂണിയനിലെ നോര്‍ത്ത് ഈസ്റ്റേണ്‍ യൂണിവേഴ്‌സിറ്റി ക്യാംപസ് വിദ്യാര്‍ഥിനിയായ ജാന്‍വി കന്‍ഡൂല ആണ് മരിച്ചത്. 23 വയസായിരുന്നു. വാഷിംഗ്ടണിലെ സിയാറ്റിലിലാണ് അപകടം നടന്നത്.

ആന്ധ്രപ്രദേശിലെ കുര്‍ണൂല്‍ ജില്ലക്കാരിയാണ് ജാന്‍വി, ഡിസംബറിലാണ് യൂണിവേഴ്‌സിറ്റിയില്‍ ചേര്‍ന്നത്. പ്രാദേശിക സമയം തിങ്കളാഴ്ച രാത്രി, സിയാറ്റില്‍ ഡെക്സ്റ്റര്‍ അവന്യൂ നോര്‍ത്തിനും തോമസ് സ്ട്രീറ്റിനും ഇടയില്‍വച്ചു പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ പട്രോളിങ് വാഹനം ജാന്‍വിയെ ഇടിക്കുകയായിരുന്നു.

പ്രഥമശുശ്രൂഷകള്‍ നല്‍കിയശേഷം ഉടന്‍ ഹാര്‍ബര്‍വ്യൂ മെഡിക്കല്‍ സെന്ററിലേക്ക് കൊണ്ടുപോയെങ്കിലും മരണപ്പെട്ടിരുന്നു. ശരീരത്തിലേറ്റ ഒന്നിലധികം മാരക മുറിവുകളാണ് മരണത്തിലേയ്ക്ക് നയിച്ചത്.

സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

Other News in this category4malayalees Recommends