ന്യൂ സൗത്ത് വെയില്‍സില്‍ വാഹനം ഓടിക്കുന്നവര്‍ 'ഈ നിയമം' അറിഞ്ഞിരിക്കണം; മറിച്ചായാല്‍ ഡ്രൈവര്‍മാര്‍ വമ്പന്‍ ഫൈനും, ഡീമെറിറ്റ് പോയിന്റും അടിച്ചുകിട്ടി വിഷമിക്കും; സ്‌കൂള്‍ സോണ്‍ നിയമം പ്രാബല്യത്തില്‍

ന്യൂ സൗത്ത് വെയില്‍സില്‍ വാഹനം ഓടിക്കുന്നവര്‍ 'ഈ നിയമം' അറിഞ്ഞിരിക്കണം; മറിച്ചായാല്‍ ഡ്രൈവര്‍മാര്‍ വമ്പന്‍ ഫൈനും, ഡീമെറിറ്റ് പോയിന്റും അടിച്ചുകിട്ടി വിഷമിക്കും; സ്‌കൂള്‍ സോണ്‍ നിയമം പ്രാബല്യത്തില്‍

ന്യൂ സൗത്ത് വെയില്‍സില്‍ സ്‌കൂള്‍ സോണുകളില്‍ വാഹനം ഓടിക്കുമ്പോള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് മുന്നറിയിപ്പ്. പുതുതായി പ്രാബല്യത്തില്‍ വന്ന നിയമപ്രകാരം ആയിരക്കണക്കിന് ഡോളര്‍ ഫൈന്‍ ഈടാക്കാന്‍ അജ്ഞത വഴിവെയ്ക്കും.

സ്റ്റേറ്റിലെ സ്‌കൂള്‍ സോണുകള്‍ വീണ്ടും പ്രാബല്യത്തില്‍ വന്നിട്ടുണ്ട്. ഭൂരിപക്ഷം വിദ്യാര്‍ത്ഥികളും ഹോളിഡേയില്‍ ആണെങ്കിലും സ്‌കൂള്‍ സോണ്‍ നിലവില്‍ വന്നതോടെ 40 കിലോമീറ്റര്‍ വേഗപരിധി പാലിച്ചില്ലെങ്കില്‍ ഫൈന്‍ ഈടാക്കും.

ഡബിള്‍ ഡീമെറിറ്റ് നേരിടേണ്ടി വരുമെന്നതിനാല്‍ സ്‌കൂള്‍ സോണില്‍ അമിതവേഗത്തില്‍ പാഞ്ഞാല്‍ പണിയാകും. ഇത്തരം സോണുകള്‍ പതിവാക്കുന്നത് വഴി ഡ്രൈവര്‍മാരില്‍ ആശയക്കുഴപ്പം ഒഴിവാക്കാനും, കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനും കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
Other News in this category

4malayalees Recommends