ഇത് വിദ്വേഷം വിതയ്ക്കാനുള്ള ശ്രമം; ഓസ്‌ട്രേലിയയില്‍ ക്ഷേത്രങ്ങള്‍ക്ക് നേരെയുള്ള അക്രമങ്ങളില്‍ പ്രതികരിച്ച് ഇന്ത്യ

ഇത് വിദ്വേഷം വിതയ്ക്കാനുള്ള ശ്രമം; ഓസ്‌ട്രേലിയയില്‍ ക്ഷേത്രങ്ങള്‍ക്ക് നേരെയുള്ള അക്രമങ്ങളില്‍ പ്രതികരിച്ച് ഇന്ത്യ

മെല്‍ബണില്‍ കഴിഞ്ഞ ഏതാനും ആഴ്ചകളായി മൂന്ന് ഹിന്ദു ക്ഷേത്രങ്ങള്‍ക്ക് നേരെ നടന്ന അക്രമങ്ങളെ ശക്തമായി അപലപിച്ച് കാന്‍ബെറയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍.


രണ്ടാഴ്ച മുന്‍പ് ഓസ്‌ട്രേലിയയിലെ വിക്ടോറിയ സ്‌റ്റേറ്റില്‍ ക്ഷേത്രത്തിന് നേരെ അക്രമം നടന്നതിന് പിന്നാലെയാണ് മൂന്നാമത്തെ അക്രമം. ഖലിസ്ഥാനി അനുകൂലികളാണ് ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങളുമായി ക്ഷേത്രങ്ങള്‍ വൃത്തികേടാക്കിയത്.

മെല്‍ബണില്‍ മൂന്ന് ഹൈന്ദവ ക്ഷേത്രങ്ങള്‍ക്ക് എതിരെ നടന്ന അക്രമങ്ങളെ ശക്തമായി അപലിപിക്കുന്നതായി ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ വ്യക്തമാക്കി. തുടര്‍ച്ചയായി ഇത്തരം അക്രമം നടക്കുന്നുവെന്നത് ഇവര്‍ എത്രത്തോളം സംഘടിതമായാണ് പ്രവര്‍ത്തിക്കുന്നതെന്ന ആശങ്ക ഭയപ്പെടുത്തുന്നു. ഇത് വിദ്വേഷം വിതയ്ക്കാനും, വിവിധ വിശ്വാസങ്ങളും, ഇന്ത്യന്‍-ഓസ്‌ട്രേലിയന്‍ സമൂഹം വൈവിധ്യത്തോടെ ജീവിക്കുകയും ചെയ്യുന്നതിനിടെ വിഭജനം സൃഷ്ടിക്കാനുമുള്ള ശ്രമങ്ങളാണ്, ഹൈക്കമ്മീഷന്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

Other News in this category



4malayalees Recommends