ജറുസലേമില്‍ ജൂത ആരാധനാലയത്തില്‍ വെടിവയ്പ്പ്; ഏഴ് പേര്‍ കൊല്ലപ്പെട്ടു ; നിരവധി പേര്‍ക്ക് പരിക്കേറ്റു

ജറുസലേമില്‍ ജൂത ആരാധനാലയത്തില്‍ വെടിവയ്പ്പ്; ഏഴ് പേര്‍ കൊല്ലപ്പെട്ടു ; നിരവധി പേര്‍ക്ക് പരിക്കേറ്റു
ജറുസലേമില്‍ ജൂത ആരാധനാലയത്തിലുണ്ടായ വെടിവയ്പില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടു. വിരവധി പേര്‍ക്ക് പരിക്കേറ്റു. സിനഗോഗില്‍ നിന്നു പ്രാര്‍ഥന കഴിഞ്ഞിറങ്ങിയവര്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. അക്രമിയെ പൊലീസ് വധിച്ചു.

കാറില്‍ എത്തിയ ഭീകരന്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തോക്കുധാരിയായ അക്രമിയെ പൊലീസ് കണ്ടെത്തി വെടിവച്ചുകൊന്നു. ആക്രമണത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന തോക്ക് പിടിച്ചെടുത്തതായി അവര്‍ പറഞ്ഞു. അഞ്ച് പേര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. പരിക്കേറ്റവരില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്.

കഴിഞ്ഞ ദിവസം ഇസ്രയേല്‍ ആക്രമണത്തില്‍ പലസ്തീന്‍കാര്‍ മരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇസ്രയേലിലെ ആരാധനാലയത്തില്‍ വെടിവയ്പുണ്ടായത്.

അക്രമണത്തില്‍ പലസ്തീന്‍ അപലപിച്ചു. എന്നാല്‍ അക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.

Other News in this category4malayalees Recommends