ആണവവികിരണമുള്ള ക്യാപ്‌സൂള്‍ കാണാതായി; നഷ്ടമായത് ആഴ്ചകള്‍ക്ക് മുന്‍പെന്ന് സമ്മതിച്ച് വെസ്റ്റേണ്‍ ഓസ്‌ട്രേലിയ അധികൃതര്‍; കണ്ടെത്താന്‍ ഊര്‍ജ്ജിത തെരച്ചില്‍; 1400 കിലോമീറ്റര്‍ മേഖലയില്‍ ആരോഗ്യ മുന്നറിയിപ്പ്

റേഡിയോആക്ടീവ് ക്യാപ്‌സൂള്‍ കാണാതായ സംഭവത്തില്‍ തെരച്ചില്‍ ഊര്‍ജ്ജിതമാക്കി വെസ്റ്റേണ്‍ ഓസ്‌ട്രേലിയയിലെ അധികൃതര്‍. 10 സെന്റ് നാണയത്തേക്കാള്‍ ചെറിയ വലുപ്പം മാത്രമുള്ള ക്യാപ്‌സൂളാണ് കാണാതായത്.

റിയോ ടിന്റോയിലെ ഖനന സൈറ്റില്‍ നിന്നും രണ്ടാഴ്ച മുന്‍പാണ് ക്യാപ്‌സൂള്‍ കാണാതെ പോയതെങ്കിലും ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

റേഡിയേഷന്‍ ഗേജസ് എന്ന് വിളിക്കുന്ന 19-ബക്വേറെല്‍ സീഷ്യം 137 സെറാമിക് ശ്രോതസ്സാണ് കാണാതായത്. സുരക്ഷിതമായ ഡിവൈസായി ഇരിക്കേണ്ടതാണെങ്കിലും പില്‍ബറയിലെ ന്യൂമാനിലെ ഖനന സൈറ്റില്‍ നിന്നും പെര്‍ത്തിലെ ഡിപോട്ടിലേക്ക് കൊണ്ടുപോകവെ ട്രക്കില്‍ വെച്ച് കേടുപാട് സംഭവിച്ചിട്ടുണ്ട്.

ഗ്രേറ്റ് നോര്‍ത്തേണ്‍ ഹൈവേയിലെ 1400 കിലോമീറ്റര്‍ മേഖലയിലാണ് തെരച്ചില്‍ നടക്കുന്നത്. ഇതുമൂലം ചര്‍മ്മത്തില്‍ പൊള്ളല്‍ ഏല്‍ക്കാനും, റേഡിയേഷന്‍ മൂലമുള്ള രോഗങ്ങള്‍ക്കും, ക്യാന്‍സറിനും വരെ സാധ്യതയുണ്ടെന്നാണ് ആരോഗ്യ മുന്നറിയിപ്പ്.
Other News in this category

4malayalees Recommends