ജീവിക്കാന്‍ ഗതിയില്ല; പരസഹായത്താല്‍ ബില്ലുകള്‍ അടയ്ക്കാന്‍ ആപ്പിന്റെ സഹായം തേടി ഓസ്‌ട്രേലിയക്കാര്‍; ഹെല്‍പ്പ്‌പേ ആപ്പിലേക്ക് ജനപ്രവാഹം

ജീവിക്കാന്‍ ഗതിയില്ല; പരസഹായത്താല്‍ ബില്ലുകള്‍ അടയ്ക്കാന്‍ ആപ്പിന്റെ സഹായം തേടി ഓസ്‌ട്രേലിയക്കാര്‍; ഹെല്‍പ്പ്‌പേ ആപ്പിലേക്ക് ജനപ്രവാഹം

ഓസ്‌ട്രേലിയയില്‍ ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്ന വിഭാഗങ്ങള്‍ ബില്ലുകള്‍ അടയ്ക്കാന്‍ പരസഹായം തേടുന്നു. പലരും സുഹൃത്തുക്കളുടെയും, കുടുംബാംഗങ്ങളുടെയും സഹായം തേടുമ്പോള്‍ ചിലര്‍ അപരിചിതരുടെ വരെ സഹായത്തോടെ കൃത്യസമയത്ത് ബില്‍ അടയ്ക്കാന്‍ പരിശ്രമിക്കുകയാണ്.


ഒരു ആപ്പിന്റെ സഹായത്തോടെയാണ് നൂറുകണക്കിന് ആളുകള്‍ ഇത്തരത്തില്‍ ബില്ലുകള്‍ അടയ്ക്കുന്നത്. ഹെല്‍പ്പ്‌പേ, എന്ന സോഷ്യല്‍ ഫിന്‍ടെക് കമ്പനിയാണ് വിവിധ ആളുകളില്‍ നിന്നും ധനസമാഹരണം നടത്തി ബില്ലുകള്‍ അടയ്ക്കാന്‍ സഹായിക്കുന്നത്.

ആളുകള്‍ ജീവിക്കാന്‍ പാടുപെടുന്നത് വര്‍ദ്ധിച്ച ഘട്ടത്തില്‍ ക്രിസ്മസ് കാലയളവില്‍ തന്നെ ഉപയോക്താക്കളുടെ എണ്ണത്തില്‍ 60% വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. ഡിസംബറില്‍ ഹെല്‍പ്പ്‌പേ ആപ്പ് വഴി അയയ്ക്കുന്ന പണത്തിന്റെ തോത് 200,000 ഡോളറില്‍ നിന്നും 1.74 മില്ല്യണ്‍ ഡോളറായി ഉയര്‍ന്നു.

ഹെല്‍പ്പ്‌പേ ആപ്പില്‍ സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നവരുടെ ബില്ലുകള്‍ ലിങ്കാക്കി മാറ്റി ഓണ്‍ലൈനില്‍ പങ്കുവെയ്ക്കാനും, സംഭാവന സ്വീകരിക്കാനും, ഉദ്ദേശിച്ച ഉപയോഗത്തിന് തന്നെ ഇത് പ്രയോജനപ്പെടുത്തുമെന്ന് ഉറപ്പിക്കാനും സാധിക്കും.
Other News in this category



4malayalees Recommends