കാനഡയിലേക്ക് കുടിയേറാന്‍ ആഗ്രഹിച്ച് ലോകം! കുടിയേറ്റം നടത്താന്‍ ആഗ്രഹിക്കുന്ന ലോകരാജ്യങ്ങളില്‍ രണ്ടാമതെത്തി കാനഡ

കാനഡയിലേക്ക് കുടിയേറാന്‍ ആഗ്രഹിച്ച് ലോകം! കുടിയേറ്റം നടത്താന്‍ ആഗ്രഹിക്കുന്ന ലോകരാജ്യങ്ങളില്‍ രണ്ടാമതെത്തി കാനഡ

കുടിയേറിപ്പാര്‍ക്കാന്‍ ഏറ്റവും കൂടുതല്‍ പേര്‍ ആഗ്രഹിക്കുന്ന ജനപ്രിയ രാജ്യങ്ങളില്‍ രണ്ടാമതെത്തി കാനഡ. ഗ്ലോബല്‍ അനലിറ്റിക്‌സ്, ഉപദേശക സ്ഥാപനമായ ഗാലപ് നടത്തിയ സര്‍വ്വെയിലാണ് അമേരിക്കയ്ക്ക് പിന്നില്‍ കാനഡ രണ്ടാം സ്ഥാനം പിടിച്ചത്.


2018ന് ശേഷം ഈ വിഷയത്തില്‍ ഗാലപ് പുറത്തുവിടുന്ന ആദ്യ സര്‍വ്വെയാണിത്. 2021-ല്‍ 900 മില്ല്യണ്‍ ആളുകള്‍ അവസരം ലഭിച്ചാല്‍ മറ്റൊരു രാജ്യത്തേക്ക് കുടിയേറുമെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

യൂറോപ്യന്‍ യൂണിയന്‍, ഈസ്റ്റ് ഏഷ്യ രാജ്യങ്ങളില്‍ നിന്നുള്ള ജനങ്ങള്‍ മാത്രമാണ് സ്വദേശം ഉപേക്ഷിക്കാന്‍ താല്‍പര്യം കുറഞ്ഞ് രേഖപ്പെടുത്തിയത്.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിലാണ് കാനഡ കുടിയേറ്റക്കാരുടെ ഇഷ്ടരാജ്യമായി മാറിയത്. വോട്ട് ചെയ്ത 8% പേരാണ് കാനഡയാണ് കുടിയേറാന്‍ തെരഞ്ഞെടുക്കുകയെന്ന് വ്യക്തമാക്കിയത്.

22 ശതമാനത്തില്‍ നിന്നും 18 ശതമാനമായി കുറഞ്ഞെങ്കിലും അമേരിക്ക ഒന്നാമതാണ്. ജര്‍മ്മനി, സ്‌പെയിന്‍, ഫ്രാന്‍സ്, യുകെ, ഓസ്‌ട്രേലിയ, ജപ്പാന്‍ എന്നിവിടങ്ങളില്‍ 3 മുതല്‍ 7 ശതമാനം വരെയാണ് കുടിയേറാന്‍ ആഗ്രഹിക്കുന്നവരുടെ എണ്ണം.
Other News in this category4malayalees Recommends