1 മില്ല്യണ്‍ ഡോളര്‍ ശമ്പളം തരാം, ഓസ്‌ട്രേലിയയിലെ ഈ വിദൂര പട്ടണത്തിന് ഡോക്ടറെ ആവശ്യമുണ്ട്! നാല് ബെഡ്‌റൂം വീട്ടില്‍ സൗജന്യ താമസവും ഓഫര്‍

1 മില്ല്യണ്‍ ഡോളര്‍ ശമ്പളം തരാം, ഓസ്‌ട്രേലിയയിലെ ഈ വിദൂര പട്ടണത്തിന് ഡോക്ടറെ ആവശ്യമുണ്ട്! നാല് ബെഡ്‌റൂം വീട്ടില്‍ സൗജന്യ താമസവും ഓഫര്‍

വെസ്റ്റേണ്‍ ഓസ്‌ട്രേലിയയിലെ ഒരു വിദൂര പട്ടണം പുതിയൊരു ഡോക്ടറെ തേടുകയാണ്. ഇവിടെ ജോലി ചെയ്യാന്‍ തയ്യാറാകുന്ന ജിപിക്ക് വര്‍ഷത്തില്‍ 1 മില്ല്യണ്‍ ഡോളര്‍ വരെ ശമ്പളം നല്‍കാനും, വാടക സൗജന്യമായി നല്‍കാനും ഈ പട്ടണം സന്നദ്ധമായിട്ടുണ്ട്.


പെര്‍ത്തില്‍ നിന്നും 164 കിലോമീറ്റര്‍ അകലെയുള്ള ക്വാറെയ്ഡിംഗാണ് ഒരു ഡോക്ടറെ കണ്ടെത്താന്‍ കഴിയാതെ വിഷമിക്കുന്നത്. 619 പേര്‍ മാത്രമാണ് ഈ പട്ടണത്തില്‍ താമസമുള്ളത്. ഇവിടെ ആകെയുള്ള ഡോക്ടര്‍ പട്ടണം വിട്ട് പോകുകയാണ്.

ഒഴിവ് വരുന്ന തസ്തികയിലേക്ക് ഡോക്ടറെ കണ്ടെത്താന്‍ കൗണ്‍സില്‍ വിയര്‍ക്കുകയാണ്. ഈ ഘട്ടത്തിലാണ് പട്ടണത്തിലേക്ക് താമസം മാറാന്‍ താല്‍പര്യമുള്ള ഡോക്ടര്‍ക്ക് 1 മില്ല്യണ്‍ ഡോളര്‍ ശമ്പളം നല്‍കാന്‍ സന്നദ്ധമായിരിക്കുന്നത്. നാല് ബെഡ്‌റൂം വീട്ടില്‍ വാടക നല്‍കാതെ സൗജന്യ താമസവും ലഭ്യമാക്കും.

മെഡിക്കല്‍ ചികിത്സയ്ക്കായി പ്രദേശവാസികള്‍ ഒരു മണിക്കൂര്‍ സഞ്ചരിക്കേണ്ടി വരുമെന്ന ആശങ്കയെ തുടര്‍ന്നാണ് ഈ വമ്പന്‍ ശമ്പളം ഓഫര്‍ ചെയ്തിരിക്കുന്നത്. പ്രാക്ടീസ് നടത്താന്‍ ആവശ്യമായി വരുന്ന അധിക ജീവനക്കാരുടെ ശമ്പളവും, മറ്റ് ദൈനംദിന ചെലവുകള്‍ വഹിക്കാനും കൗണ്‍സില്‍ തയ്യാറായിട്ടുണ്ട്.
Other News in this category



4malayalees Recommends