കാലിഫോര്‍ണിയയില്‍ വെടിവെപ്പില്‍ മൂന്നു മരണം ; ഒരു മാസത്തിനിടെ ആറാമത്തെ സംഭവം

കാലിഫോര്‍ണിയയില്‍ വെടിവെപ്പില്‍ മൂന്നു മരണം ; ഒരു മാസത്തിനിടെ ആറാമത്തെ സംഭവം
ലോസ് ഏഞ്ചല്‍സിലുണ്ടായ വെടിവെപ്പില്‍ മൂന്നു മരണം. നാലു പേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച രാവിലെയാണ് വെടിവെപ്പുണ്ടായത്. ഒരു മാസത്തിനിടെ ഇതു ആറാം തവണയാണ് സമാന സംഭവം നടന്നത്.

ശനിയാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് വെടിവയ്പ്പുണ്ടായതെന്ന് ലോസ് ഏഞ്ചല്‍സ് പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. ബെവര്‍ലി ക്രെസ്റ്റ് എന്ന സ്ഥലത്താണ് വെടിവെപ്പുണ്ടായത്.

മൂന്നു പേര്‍ക്ക് വാഹനത്തിനുള്ളില്‍ വെച്ചാണ് വെടിയേറ്റത്. നാലു പേര്‍ക്കു പുറത്തുവെച്ചും വെടിയേറ്റു. അതേസമയം വെടിയേറ്റവരെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. അക്രമി പൊലീസ് കസ്റ്റഡിയിലുണ്ടോ എന്നതും വ്യക്തതയില്ല.

നേരത്തെ ലോസ് ഏഞ്ചല്‍സിലെ ഡാന്‍സ് ഹാളിലുണ്ടായ വെടിവെപ്പില്‍ 11 പേര്‍ കൊല്ലപ്പെട്ടിരുന്നു.

Other News in this category4malayalees Recommends