രണ്ട് വര്‍ഷത്തിനുള്ളില്‍ ചൈനയുമായി 'അങ്കത്തിന്' ഒരുങ്ങിക്കോ? എയര്‍ ഫോഴ്‌സ് വിംഗ് കമ്മാന്‍ഡര്‍മാര്‍ക്ക് മെമ്മോ അയച്ച് ജനറല്‍; 'തല' ലക്ഷ്യമിട്ട് തയ്യാറെടുക്കാന്‍ നിര്‍ദ്ദേശം; ലോകം ഭയപ്പെടുന്ന ആ ദിനങ്ങള്‍ സംജാതമാകുമോ!

രണ്ട് വര്‍ഷത്തിനുള്ളില്‍ ചൈനയുമായി 'അങ്കത്തിന്' ഒരുങ്ങിക്കോ? എയര്‍ ഫോഴ്‌സ് വിംഗ് കമ്മാന്‍ഡര്‍മാര്‍ക്ക് മെമ്മോ അയച്ച് ജനറല്‍; 'തല' ലക്ഷ്യമിട്ട് തയ്യാറെടുക്കാന്‍ നിര്‍ദ്ദേശം; ലോകം ഭയപ്പെടുന്ന ആ ദിനങ്ങള്‍ സംജാതമാകുമോ!

2025-ഓടെ അമേരിക്കയും, ചൈനയും തമ്മില്‍ യുദ്ധം നടക്കുമെന്ന് പ്രവചിച്ച് ഉന്നത അമേരിക്കന്‍ എയര്‍ ഫോഴ്‌സ് ജനറല്‍. തായ്‌വാന്‍ സ്‌ട്രെയ്റ്റിന്റെ പേരിലുള്ള സംഘര്‍ഷങ്ങള്‍ പരമോന്നതിയിലേക്ക് നീങ്ങുന്ന ഘട്ടത്തിലാണ് ഉന്നത അമേരിക്കന്‍ ഉദ്യോഗസ്ഥന്റെ മുന്നറിയിപ്പ്.


ഇതുസംബന്ധിച്ച് വെള്ളിയാഴ്ച വിംഗ് കമ്മാന്‍ഡര്‍മാര്‍ക്ക് അയച്ച മെമ്മോയില്‍ ജനറല്‍ മൈക്ക് മിനിഹാന്‍ 'തയ്യാറാകാനുള്ള' നിര്‍ദ്ദേശം നല്‍കി. സര്‍വ്വീസിലെ ട്രാന്‍സ്‌പോര്‍ട്ട് ഫ്‌ളീറ്റിന്റെയും, ഇന്ധനം നിറയ്ക്കുന്ന വിമാനങ്ങളുടെയും മേല്‍നോട്ടം ഇദ്ദേഹത്തിനാണ്.

മിനിഹാനിന്റെ കമ്മാന്‍ഡിന് കീഴില്‍ വരുന്ന 107,000 സര്‍വ്വീസ് അംഗങ്ങള്‍ക്കാണ് മെമ്മോ അയച്ചിട്ടുള്ളത്. ലക്ഷ്യകേന്ദ്രങ്ങളില്‍ 'ക്ലിപ്പ്' തൊടുത്തും, 'തലയ്ക്കായി ലക്ഷ്യമിട്ടും' സംഘര്‍ഷം നേരിടാന്‍ തയ്യാറെടുപ്പ് നടത്തണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്.

തായ്‌വാന്റെ പേരില്‍ കാര്യങ്ങള്‍ യുദ്ധത്തിലേക്ക് നീങ്ങുമെന്ന സുപ്രധാന വെളിപ്പെടുത്തലാണ് ഉന്നത സൈനിക ഉദ്യോഗസ്ഥന്‍ നടത്തിയിരിക്കുന്നത്. സൗത്ത് ചൈന കടലില്‍ 'ശ്വാസം മുട്ടിക്കാന്‍' സാധിക്കുന്ന മേഖലയില്‍ ബീജിംഗിനും, വാഷിംഗ്ടണും ഒരുപോലെ തന്ത്രപരമായ താല്‍പര്യങ്ങളുണ്ട്.

'ഇത് തെറ്റായി മാറട്ടെയെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. എന്നാല്‍ 2025-ല്‍ പോരാട്ടം തുടങ്ങുമെന്നാണ് മനസ്സ് പറയുന്നത്', മിനിഹാന്‍ ആശങ്കപ്പെടുത്തുന്ന മെമ്മോയില്‍ പറയുന്നു. എന്‍ബിസി ന്യൂസാണ് ഫെബ്രുവരി 1 തീയതിലുള്ള മെമ്മോ പുറത്തുവിട്ടത്.
Other News in this category



4malayalees Recommends