ഉക്രെയിന്‍ യുദ്ധത്തിന് പോകരുത്! മുന്നറിയിപ്പ് നല്‍കിയ ബ്രിട്ടീഷ് പ്രധാനമന്ത്രിയെ 'വധിക്കുമെന്ന്' പുടിന്‍ ഭീഷണി മുഴക്കി; മിസൈല്‍ അക്രമണത്തില്‍ അനായാസം കൊലപ്പെടുത്താന്‍ കഴിയുമെന്ന് റഷ്യന്‍ പ്രസിഡന്റ്?

ഉക്രെയിന്‍ യുദ്ധത്തിന് പോകരുത്! മുന്നറിയിപ്പ് നല്‍കിയ ബ്രിട്ടീഷ് പ്രധാനമന്ത്രിയെ 'വധിക്കുമെന്ന്' പുടിന്‍ ഭീഷണി മുഴക്കി; മിസൈല്‍ അക്രമണത്തില്‍ അനായാസം കൊലപ്പെടുത്താന്‍ കഴിയുമെന്ന് റഷ്യന്‍ പ്രസിഡന്റ്?

ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ബോറിസ് ജോണ്‍സനെ മിസൈല്‍ അക്രമണത്തില്‍ കൊലപ്പെടുത്തുമെന്ന് വ്‌ളാദിമര്‍ പുടിന്‍ ഭീഷണി മുഴക്കിയതായി വെളിപ്പെടുത്തല്‍. കീവ് സന്ദര്‍ശനം കഴിഞ്ഞ് മടങ്ങിയെത്തിയ ബോറിസ് റഷ്യന്‍ അധിനിവേശം സംബന്ധിച്ച് ഫോണ്‍ കോളില്‍ സംസാരിക്കവെയാണ് റഷ്യന്‍ പ്രസിഡന്റ് ഈ വിധം ഭീഷണി മുഴക്കിയതെന്ന് മുന്‍ പ്രധാനമന്ത്രി വ്യക്തമാക്കി.


ബിബിസി ഡോക്യുമെന്ററിയിലാണ് ബോറിസ് ഈ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്. അക്രമണം നടത്തിയാല്‍ ദുരന്തത്തില്‍ കലാശിക്കുമെന്ന് മുന്നറിയിപ്പ് നല്‍കാനാണ് മുന്‍ പ്രധാനമന്ത്രി ഉക്രെയിനിലെത്തിയത്. തന്റെ അതിര്‍ത്തികള്‍ നാറ്റോ കൈയടക്കുമെന്നായിരുന്നു പുടിന്റെ ആശങ്ക.

ഉക്രെയിന്‍ അധിനിവേശം നടത്തിയാല്‍ പുടിന് വിപുലമായ ഉപരോധങ്ങള്‍ നേരിടേണ്ടി വരുമെന്ന് ബോറിസ് സംസാരിക്കവെ വ്യക്തമാക്കി. ഇതാണ് പുടിനെ ചൊടിപ്പിച്ചത്. ഒരു ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ജീവനെടുക്കുമെന്ന് വരെ റഷ്യന്‍ പ്രസിഡന്റ് ഭീഷണിപ്പെടുത്തിയത് അസാധാരണമാണെന്ന് മുന്‍ സൈനിക മന്ത്രി മാര്‍ക്ക് ഫ്രാങ്കോയ്‌സ് പറഞ്ഞു.

'ഉക്രെയിന്‍ നാറ്റോയില്‍ അടുത്തൊന്നും ചേരാന്‍ പോകുന്നില്ലെന്ന് നിങ്ങള്‍ പറയുന്നു. എന്നാല്‍ എന്താണ് ഈ 'അടുത്തൊന്നും'?', പുടിന്‍ ചോദിച്ചു. സമീപഭാവിയിലൊന്നും ഇതിന് സാധ്യതയില്ലെന്ന് ബോറിസ് മറുപടി നല്‍കി.

'ഈ ഘട്ടത്തിലാണ് ഭീഷണി സ്വരത്തിലേക്ക് അദ്ദേഹം മാറിയത്. 'ബോറിസ് നിങ്ങളെ അക്രമിക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. പക്ഷെ ഒരു മിസൈല്‍ കൊണ്ട് അതിനൊരു മിനിറ്റ് മതിയാകും'. വളരെ സമാധാനപൂര്‍ണ്ണമായാണ് അദ്ദേഹം പറഞ്ഞത്. ചര്‍ച്ച ചെയ്യാനുള്ള എന്റെ ശ്രമങ്ങള്‍ക്കൊപ്പം കളിക്കുകയായിരുന്നു പുടിന്‍', ബോറിസ് വ്യക്തമാക്കി.

എന്നാല്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയെ ഭീഷണിപ്പെടുത്തിയത് പുടിന് തിരിച്ചടിയായി മാറി. യൂറോപ്യന്‍ സഖ്യകക്ഷികളെ വിളിച്ചുകൂട്ടി ഉക്രെയിന് ആവശ്യമായ പിന്തുണ ലഭ്യമാക്കാന്‍ മുന്നിട്ടിറങ്ങിയത് ബോറിസാണ്.
Other News in this category



4malayalees Recommends