'ജയ് ശ്രീരാം' വിളികളുമായി എത്തി തിയേറ്റര്‍ അടിച്ച് തകര്‍ത്ത് സംഘപരിവാര്‍ പ്രവര്‍ത്തകര്‍; 'പഠാന്' എതിരെ വീണ്ടും പ്രതിഷേധം

'ജയ് ശ്രീരാം' വിളികളുമായി എത്തി തിയേറ്റര്‍ അടിച്ച് തകര്‍ത്ത് സംഘപരിവാര്‍ പ്രവര്‍ത്തകര്‍; 'പഠാന്' എതിരെ വീണ്ടും പ്രതിഷേധം

ബോക്‌സോഫീസില്‍ 'പഠാന്‍' റെക്കോര്‍ഡുകള്‍ തീര്‍ക്കുമ്പോള്‍ ചിത്രത്തിനെതിരെ പ്രതിഷേധിച്ച് ഒരു വിഭാഗം ആളുകള്‍. മുംബൈയിലാണ് സംഭവം. മുംബൈയിലെ മിര റോഡിലുള്ള തിയേറ്ററിലേക്ക് കാവിക്കൊടിയുമായി 'ജയ് ശ്രീരാം' വിളികളുമായാണ് പ്രതിഷേധക്കാര്‍ എത്തിയത്.


തിയേറ്ററുകള്‍ക്ക് മുന്നിലെത്തുകയും പുറത്തുള്ള പഠാന്റെ പോസ്റ്ററുകളും ഫ്‌ളക്‌സുകളും നശിപ്പിക്കുകയുമാണ് ഇവര്‍ ചെയ്തത്. സെക്യൂരിറ്റി ഗാര്‍ഡുകള്‍ തടഞ്ഞതിനാല്‍ ഇവര്‍ക്ക് തിയേറ്ററുള്ളിലേക്ക് കയറാന്‍ പറ്റിയില്ല. അതേസമയം, പൈറസി, സംഘപരിവാര്‍ വിവാദങ്ങള്‍ക്കും ഇടയിലാണ് പത്താന്റെ ചരിത്ര നേട്ടം.

ചിത്രത്തിലെ ബേശരം രംഗ് എന്ന ഗാനരംഗത്തില്‍ നായിക ദീപിക പദുക്കോണ്‍ കാവി നിറത്തിലുള്ള ബിക്കിനി അണിഞ്ഞതായിരുന്നു സംഘപരിവാര്‍, ഹിന്ദു സംഘടനകള്‍ സിനിമയ്‌ക്കെതിരെ ബഹിഷ്‌ക്കരണാഹ്വാനങ്ങളുമായി എത്താന്‍ കാരണമായത്.

Other News in this category



4malayalees Recommends