നികുതി വെട്ടിപ്പിന്റെ പേരില്‍ നദീം സഹവിയെ പുറത്താക്കി ഋഷി സുനക് ; മിനിസ്റ്റീരിയല്‍ കോഡിന്റെ ലംഘനമുണ്ടായതായി പ്രധാനമന്ത്രി ; അന്വേഷണ റിപ്പോര്‍ട്ട് എതിരായതോടെ നീക്കം ; അടുത്ത ചാന്‍സ് ബോറിസിനോ ?

നികുതി വെട്ടിപ്പിന്റെ പേരില്‍ നദീം സഹവിയെ പുറത്താക്കി ഋഷി സുനക് ; മിനിസ്റ്റീരിയല്‍ കോഡിന്റെ ലംഘനമുണ്ടായതായി പ്രധാനമന്ത്രി ; അന്വേഷണ റിപ്പോര്‍ട്ട് എതിരായതോടെ നീക്കം ; അടുത്ത ചാന്‍സ് ബോറിസിനോ ?
കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ചെയര്‍മാനായ നദീം സഹാവിയെ നീക്കി പ്രധാനമന്ത്രി ഋഷി സുനക്. ബിസിനസുകാരന്‍ കൂടിയായ സഹാവിയെ നികുതി അടവില്‍ വീഴ്ച വരുത്തിയത് കണ്ടെത്തിയതോടെയാണ് പിടികൂടിയത്.സഹാവിയുടെ കാര്യത്തില്‍ മിനിസ്റ്റീരിയല്‍ കോഡിന്റെ ഗുരുതര ലംഘനമുണ്ടായതായി കണ്ടെത്തിയതായി പ്രധാനമന്ത്രി വ്യക്തമാക്കി. നികുതി സംബന്ധമായ വിഷയങ്ങളില്‍ നിലപാട് വ്യക്തമാക്കാനുള്ള നിരവധി അവസരങ്ങള്‍ സഹാവി പാഴാക്കിയതായി അന്വേഷണത്തിന് നേതൃത്വം നല്‍കിയ സര്‍ ലോറി മഗ്‌നസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. ഇതോടെയാണ് നടപടിയുണ്ടായത്.

നികുതി അടവില്‍ വീഴ്ചവരുത്തിയെന്ന കാര്യം മറച്ചുവച്ചതായി കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് വിശ്വസ്തനായ സഹാവിയെ പുറത്താക്കാന്‍ പ്രധാനമന്ത്രി തീരുമാനിക്കുകയായിരുന്നു. സഹാവിയുടെ നികുതി വെട്ടിപ്പ് ഇതിന്റെ പേരില്‍ പിഴയടക്കേണ്ടിവന്ന കാര്യവും എച്ച്എംആര്‍സി അന്വേഷിക്കുന്ന വിവരം ബിബിസി ഉള്‍പ്പെടെ വാര്‍ത്തയാക്കുകയായിരുന്നു. ഇതേ കുറിച്ച് പ്രധാനമന്ത്രിയുടെ എതിക്‌സ് അഡൈ്വസര്‍ നടത്തിയ അന്വേഷണത്തില്‍ ഇക്കാര്യം സഹാവി മറച്ചുവച്ചതായി ബോധ്യപ്പെട്ട സാഹചര്യത്തിലാണ് നടപടി.

How Nadhim Zahawi sealed his own fate by alienating Rishi Sunak in crucial  final days in office

പാര്‍ട്ടിയുടെ പുിയ ചെയര്‍മാനായി ബോറിസ് ജോണ്‍സണ്‍ എത്തുമോ എന്ന ചര്‍ച്ച തുടങ്ങി കഴിഞ്ഞു. അനുകൂലികള്‍ ഈ ആവശ്യവുമായി എത്തുമ്പോള്‍ ഋഷി സുനകിന്റെ നിലപാടും നിര്‍ണ്ണായകമാണ്.

സഹവിക്ക് പകരം ആരെന്ന് ഉടനടി തീരുമാനിക്കാന്‍ ഇടയില്ല എന്നാണ് ഋഷി സുനകിന്റെ ഓഫീസില്‍ നിന്നും ലഭിക്കുന്ന സൂചനകള്‍. ബോറിസിനെ മുന്നണിയിലെത്തിച്ച് പാര്‍ട്ടി വീണ്ടും ഇമേജ് വീണ്ടെടുക്കാന്‍ ശ്രമിക്കുമെന്ന് ഒരു വിഭാഗം പറയുന്നു.ഏതായാലും വൈകാതെ ഇക്കാര്യത്തില്‍ പ്രധാനമന്ത്രി നിലപാടറിയിച്ചേക്കും.

Other News in this category



4malayalees Recommends