ബുധനാഴ്ച അധ്യാപകരുടെ പണിമുടക്ക്; 23,000 സ്‌കൂളുകളിലെ 4.5 മില്ല്യണ്‍ വിദ്യാര്‍ത്ഥികള്‍ വീട്ടിലിരിക്കേണ്ടി വരും; മാതാപിതാക്കള്‍ക്ക് ആശങ്ക; പല ഭാഗങ്ങളിലും സ്‌കൂളുകള്‍ കൂട്ടമായി അടച്ചുപൂട്ടും

ബുധനാഴ്ച അധ്യാപകരുടെ പണിമുടക്ക്; 23,000 സ്‌കൂളുകളിലെ 4.5 മില്ല്യണ്‍ വിദ്യാര്‍ത്ഥികള്‍ വീട്ടിലിരിക്കേണ്ടി വരും; മാതാപിതാക്കള്‍ക്ക് ആശങ്ക; പല ഭാഗങ്ങളിലും സ്‌കൂളുകള്‍ കൂട്ടമായി അടച്ചുപൂട്ടും

അധ്യാപകര്‍ സമരമുഖത്തേക്ക് ഇറങ്ങുന്ന ഘട്ടത്തില്‍ ഈയാഴ്ച 4.5 മില്ല്യണോളം വിദ്യാര്‍ത്ഥികള്‍ വീടുകളില്‍ കുടുങ്ങും. മാതാപിതാക്കളുടെ ആശങ്ക വര്‍ദ്ധിപ്പിച്ച് കൊണ്ടാണ് വന്‍തോതില്‍ അധ്യാപകര്‍ പണിമുടക്കുന്നത്.


ബുധനാഴ്ച ഒരു ദശകത്തിനിടെ ആദ്യമായി ഏറ്റവും വലിയ പണിമുടക്ക് നടക്കുമ്പോള്‍ 23,000-ലേറെ സ്‌കൂളുകളെയാണ് ബാധിക്കുക. മിക്ക ഭാഗങ്ങളിലും സ്‌കൂളുകള്‍ അടച്ചിടും.

ഇംഗ്ലണ്ടിലെയും, വെയില്‍സിലെയും നാഷണല്‍ എഡ്യുക്കേഷന്‍ യൂണിയന്‍ അംഗങ്ങളാണ് പണപ്പെരുപ്പത്തിന് മുകളില്‍ ശമ്പള വര്‍ദ്ധന ആവശ്യപ്പെട്ട് തെരുവിലിറങ്ങുന്നത്. ആദ്യ ദിനത്തില്‍ 150,000 അധ്യാപകരെങ്കിലും പണിമുടക്കുമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

എന്‍ഇയുവിന്റെ 3 ലക്ഷം അംഗങ്ങളില്‍ 90 ശതമാനം പേരും ബുധനാഴ്ചയിലെ പണിമുടക്കിനെ അനുകൂലിച്ച് വോട്ട് ചെയ്തിരുന്നു. സാരമായി ബാധിക്കപ്പെടുന്ന സ്‌കൂളുകള്‍ കുട്ടികളുടെ സുരക്ഷയെ കരുതി പൂര്‍ണ്ണമായി അടച്ചിടുമെന്ന് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഫെബ്രുവരി 1ന് ദേശീയ തലത്തിലാണ് അധ്യാപകരുടെ പണിമുടക്ക്. ഇതിന് ശേഷം ഫെബ്രുവരി 14, 28, മാര്‍ച്ച് 1, 2 തീയതികളില്‍ പ്രാദേശിക തലത്തിലും സമരം തുടരും. മാര്‍ച്ച് 15, 16 തീയതികളില്‍ വീണ്ടും ഇംഗ്ലണ്ടിലും, വെയില്‍സിലും പണിമുടക്ക് സമ്പൂര്‍ണ്ണമാകും.
Other News in this category



4malayalees Recommends