താന്‍ നേരിടേണ്ടി വന്ന ചൂഷണങ്ങളെ കുറിച്ച് തുറന്നു പറഞ്ഞ് നടിയും അവതാരകയുമായ ആര്യ. ആദ്യമായാണ് തനിക്ക് നേരിട്ട ചൂഷണങ്ങളെ കുറിച്ച് ആര്യ മനസുതുറന്നത്. സ്‌പോണസേഴ്‌സില്‍ ഒരാളാണ് തന്നോട് ഇങ്ങനെ പെരുമാറിയത്. ഭയങ്കര വിഷമം തോന്നിയ സംഭമാണിത് എന്നാണ് ആര്യ പറയുന്നത്.
സ്‌പോണ്‍സേഴ്‌സിന് ഇടയിലുണ്ടായിരുന്ന ഒരു മനുഷ്യന്‍ ആണ് മോശമായി പെരുമാറിയത്. ഇയാള്‍ വന്ന് തന്റെ തോളില്‍ കൈ ഇട്ടു. കൈ പതുക്കെ താഴേക്ക് ഇറക്കി. കാല്‍ തോണ്ടിയിട്ട് പാന്റ് മുകളിലേക്ക് ആക്കാന്‍ നോക്കുകയാണ്. ഇത് തനിക്ക് ഭയങ്കര വിഷമം ഉണ്ടാക്കി. ഇപ്പോഴാണ് ആദ്യമായി ഇതേ കുറിച്ച് സംസാരിക്കുന്നത് എന്നാണ് ആര്യ പറയുന്നത്.
തന്റെ ആദ്യ വിവാഹ ബന്ധം വേര്‍പിരിഞ്ഞതിനെ കുറിച്ചും താരം പ്രൊമോയില്‍ പറയുന്നുണ്ട്. സത്യസന്ധമായിട്ട് പറയുകയാണെങ്കില്‍ തന്റെ ഭാഗത്തായിരുന്നു തെറ്റെന്നാണ് ആര്യ പറയുന്നത്.