'മമ്മിയെ കാത്തിരിക്കുന്ന രണ്ട് ചെറിയ പെണ്‍കുട്ടികള്‍ വീട്ടിലുണ്ട്'! ലങ്കാഷയറില്‍ നിന്നും മൂന്ന് ദിവസം മുന്‍പ് 'അപ്രത്യക്ഷമായ' 45-കാരിയെ കണ്ടെത്താന്‍ സഹായം തേടി കാമുകന്‍; ഫോണ്‍ കണ്ടെത്തുമ്പോഴും കോണ്‍ഫറന്‍സ് കോളില്‍?

'മമ്മിയെ കാത്തിരിക്കുന്ന രണ്ട് ചെറിയ പെണ്‍കുട്ടികള്‍ വീട്ടിലുണ്ട്'! ലങ്കാഷയറില്‍ നിന്നും മൂന്ന് ദിവസം മുന്‍പ് 'അപ്രത്യക്ഷമായ' 45-കാരിയെ കണ്ടെത്താന്‍ സഹായം തേടി കാമുകന്‍; ഫോണ്‍ കണ്ടെത്തുമ്പോഴും കോണ്‍ഫറന്‍സ് കോളില്‍?

മൂന്ന് ദിവസം മുന്‍പ് അപ്രത്യക്ഷമായ രണ്ട് മക്കളുടെ അമ്മയെ കണ്ടെത്താന്‍ സഹായം തേടി കാമുകന്‍. 'രണ്ട് ചെറിയ പെണ്‍മക്കള്‍ അവരുടെ അമ്മയെ കാത്ത് വീട്ടുണ്ട്', എന്നാണ് ഇദ്ദേഹം ഓര്‍മ്മിപ്പിച്ചത്.


വെള്ളിയാഴ്ച രാവിലെയാണ് 45-കാരി നിക്കോളാ ബുള്ളെയെ കാണാതാകുന്നത്. ഇവരെ ഒടുവില്‍ കണ്ട ലങ്കാഷയറിലെ വൈര്‍ നദിക്ക് സമീപം മൊബൈല്‍ ഫോണ്‍ കണ്ടെത്തിയിട്ടുണ്ട്. നടക്കാനിറങ്ങുമ്പോള്‍ കൂടെയുണ്ടായ വളര്‍ത്തുനായ വില്ലോയെ നദിക്കും, ബെഞ്ചിനും ഇടയില്‍ അഴിച്ചുവിട്ട നിലയിലും കണ്ടെത്തി.

'ഞങ്ങള്‍ അവിശ്വാസത്തിലാണ്. ഇത് യഥാര്‍ത്ഥമായി തോന്നുന്നില്ല. അവളെ എങ്ങനെയും കണ്ടെത്തുകയാണ് വേണ്ടത്. രണ്ട് പെണ്‍മക്കളെ അവരുടെ അമ്മയെ കാത്തിരിക്കുന്നുണ്ട്. എന്തെങ്കിലും നല്ല വാര്‍ത്ത തേടിയെത്തുമെന്നാണ് പ്രതീക്ഷ', പങ്കാളി പോള്‍ ആന്‍സെല്‍ പറഞ്ഞു.

ബുള്ളെയുടെ ഫോണ്‍ കണ്ടെത്തുമ്പോള്‍ കോള്‍ ആക്ടീവായിരുന്നുവെന്ന് ലങ്കാഷയര്‍ പോലീസ് സൂപ്രണ്ട് സാല്ലി റിലെ പറഞ്ഞു. 'ഒരു മീറ്റിംഗ് കോള്‍ നടക്കുകയായിരുന്നു. അത് ലൈവായിരുന്നു. കോണ്‍ഫറന്‍സ് കോളില്‍ കണക്ട് ചെയ്ത്, അവസാനിപ്പിക്കാത്ത നിലയിലായിരുന്നു ഫോണ്‍', പോലീസ് പറയുന്നു.

തന്റെ മക്കളെ ലോക്കല്‍ പ്രൈമറി സ്‌കൂളില്‍ ആക്കിയ ശേഷമാണ് അടുത്ത നദിക്കരയിലൂടെ പതിവായി നായയ്‌ക്കൊപ്പം നടക്കാറുള്ളത്. വെള്ളിയാഴ്ചയും ഇത് ആവര്‍ത്തിച്ചു. എന്നാല്‍ ഇതിന് ശേഷം നിക്കോളാ ബുള്ളെയെ കാണാതാവുകയായിരുന്നു. ദിവസങ്ങള്‍ മുന്നോട്ട് പോകുംതോറും ആശങ്ക വര്‍ദ്ധിക്കുകയാണ്.
Other News in this category



4malayalees Recommends