'സീറോ'യ്ക്ക് ശേഷം എനിക്ക് പേടിയായിരുന്നു, ആത്മവിശ്വാസം ഉണ്ടായിരുന്നില്ല: ഷാരൂഖ് ഖാന്‍

'സീറോ'യ്ക്ക് ശേഷം എനിക്ക് പേടിയായിരുന്നു, ആത്മവിശ്വാസം ഉണ്ടായിരുന്നില്ല: ഷാരൂഖ് ഖാന്‍
'പഠാന്‍' തിയേറ്ററുകളില്‍ ഗംഭീര വിജയം നേടുന്നതിനിടെ പ്രേക്ഷകരോട് നന്ദി പറഞ്ഞ് ഷാരൂഖ് ഖാന്‍. 2018ല്‍ എത്തിയ 'സീറോ'യ്ക്ക് ശേഷം തനിക്ക് തീരെ ആത്മവിശ്വാസം ഉണ്ടായിരുന്നില്ല എന്നും ഷാരൂഖ് വ്യക്തമാക്കുന്നുണ്ട്. പഠാനെ കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഷാരൂഖ് ഇക്കാര്യം തുറന്നു പറഞ്ഞത്.

സീറോയ്ക്ക് ശേഷം തനിക്ക് ആത്മവിശ്വാസം തീരെ ഉണ്ടായിരുന്നില്ല. ചിലപ്പോഴൊക്കെ പേടിയുണ്ടായിരുന്നു. സിനിമാ വ്യവസായത്തിന് ജീവന്‍ നല്‍കിയതിന് നന്ദി, ഒന്നും അസ്തമിച്ചിട്ടില്ല. തന്നെ സ്‌നേഹിക്കുന്ന ദശലക്ഷക്കണക്കിന് ആളുകള്‍ ഉണ്ട്, സിനിമാ അനുഭവം ഒരു പ്രണയാനുഭവമാണ്.

അത് ആരെയും വേദനിപ്പിക്കാന്‍ പാടില്ല എന്നാണ് ഷാരൂഖ് പറയുന്നത്. പഠാന്റെ റിലീസിനെ തടസപ്പെടുത്തുന്ന പലതും സംഭവിച്ചെങ്കിലും ഇത്രയധികം പിന്തുണ നല്‍കിയതിന് പ്രേക്ഷകരോടും മാധ്യമങ്ങളോടും തങ്ങളെല്ലാം അങ്ങേയറ്റം നന്ദിയുള്ളവരാണെന്നും ഷാരൂഖ് പറഞ്ഞു.

Other News in this category4malayalees Recommends