മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഈ വര്‍ഷം അവസാനത്തോടെ കുറഞ്ഞേക്കുമെന്ന് വിദഗ്ധര്‍ ; കുതിച്ചുയരുന്ന മോര്‍ട്ട്‌ഗേജ് നിരക്കില്‍ ശ്വാസം മുട്ടുന്നവര്‍ക്ക് ആശ്വാസമാകുന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത്

മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഈ വര്‍ഷം അവസാനത്തോടെ കുറഞ്ഞേക്കുമെന്ന് വിദഗ്ധര്‍ ; കുതിച്ചുയരുന്ന മോര്‍ട്ട്‌ഗേജ് നിരക്കില്‍ ശ്വാസം മുട്ടുന്നവര്‍ക്ക് ആശ്വാസമാകുന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത്
കുടുംബ ബജറ്റിനെ താളം തെറ്റിക്കുന്നതാണ് പലപ്പോഴും മോര്‍ട്ട്‌ഗേജ് നിരക്കു വര്‍ദ്ധന. ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് ഉയര്‍ത്തുന്നതോടെ മോര്‍ട്ട്‌ഗേജ് വര്‍ദ്ധനവും സാധാരണക്കാരെ കാര്യമായി ബാധിച്ചു കഴിഞ്ഞു. പണപ്പെരുപ്പവും വില വര്‍ദ്ധനവും പ്രതിസന്ധിയിലാക്കിയ ജന ജീവിതത്തിന് പുതിയ വാര്‍ത്ത ആശ്വാസമാണ്. ഈ വര്‍ഷം അവസാനത്തോടെ മോര്‍ട്ട്‌ഗേജ് നിരക്കില്‍ കുറവുണ്ടാകുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.

ബാങ്ക് ഓഫ് ഇംഗ്ലണ്ട് പണപ്പെരുപ്പം നിയന്ത്രിക്കാന്‍ കഴിഞ്ഞ വര്‍ഷം 9 തവണയോളം പലിശ നിരക്കുയര്‍ത്തി. ഭവന വിപണിയെ ഇതു സാരമായി ബാധിച്ചു. 2023 അവസാനത്തോടെ വീടു വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ആശ്വാസകരമാകുന്ന മാറ്റമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.ഹര്‍ഗ്രീവ്‌സ് ലാന്‍സ്ഡൗണിലെ പേഴ്‌സണല്‍ ഫിനാന്‍സ് അനലിസ്റ്റ് ആയ സാറാ കോള്‍സ് പറയുന്നത് പ്രകാരം മോര്‍ട്ടേജ് നിരക്കില്‍ മാറ്റമുണ്ടാകും. വീടു വാങ്ങാന്‍ ആളില്ലാത്ത അവസ്ഥ നിലവിലുണ്ട്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഇക്കുറി അതു കൂടുതല്‍ പ്രകടമാകുന്നുണ്ട്. ഫ്‌ളാറ്റു വാങ്ങുന്നവരും കൂടുതലാണ്. ഒന്നോ രണ്ടോ കിടപ്പുമുറികളുള്ള ഫ്‌ളാറ്റുകളില്‍ താത്പര്യം കാണിക്കുന്നത് 27 ശതമാനം പേരാണ്.

രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. സാമ്പത്തിക മാന്ദ്യം പലരുടേയും ജോലി വരെ നഷ്ടമാക്കുന്നുണ്ട്. ഈ അവസ്ഥയില്‍ വീട് വാങ്ങാന്‍ ആശങ്കയുള്ളവരാണ് പലരും.

വീടു വിലയില്‍ എട്ടു ശതമാനം ഇടിവുണ്ടാകുമെന്നാണ് വിലയിരുത്തല്‍. രണ്ടു മൂന്നു മാസം കൂടി ഈ അവസ്ഥ തുടരും. മോര്‍ട്ട്‌ഗേജ് അടവും ആനുപാതികമായി മാറുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

Other News in this category



4malayalees Recommends