എന്താണ് ലക്ഷ്യമിടുന്നത്? റഷ്യയെ വിഭജിക്കാനോ? ഉക്രെയിന് ആയുധങ്ങള്‍ എത്തിച്ച് നല്‍കുന്ന പാശ്ചാത്യചേരിയെ കടന്നാക്രമിച്ച് നാറ്റോ അംഗമായ ക്രൊയേഷ്യയുടെ പ്രസിഡന്റ്; ക്രിമിയ ഇനിയൊരിക്കലും ഉക്രെയിന്റെ ഭാഗമാകില്ല

എന്താണ് ലക്ഷ്യമിടുന്നത്? റഷ്യയെ വിഭജിക്കാനോ? ഉക്രെയിന് ആയുധങ്ങള്‍ എത്തിച്ച് നല്‍കുന്ന പാശ്ചാത്യചേരിയെ കടന്നാക്രമിച്ച് നാറ്റോ അംഗമായ ക്രൊയേഷ്യയുടെ പ്രസിഡന്റ്; ക്രിമിയ ഇനിയൊരിക്കലും ഉക്രെയിന്റെ ഭാഗമാകില്ല

പരമ്പരാഗത രീതിയില്‍ യുദ്ധം നയിച്ച് റഷ്യയെ പരാജയപ്പെടുത്താമെന്ന ചിന്ത 'ഭ്രാന്താണെന്ന്' നാറ്റോ അംഗമായ ക്രൊയേഷ്യയുടെ പ്രസിഡന്റ്. ഉക്രെയിന് വമ്പന്‍ ടാങ്കുകളും, മറ്റ് ആയുധങ്ങളും എത്തിച്ച് നല്‍കുന്ന പാശ്ചാത്യ രാജ്യങ്ങളെ വിമര്‍ശിക്കാനും അദ്ദേഹം തയ്യാറായി.


കീവിന് സൈനിക സഹായം എത്തിച്ച് നല്‍കുന്ന പാശ്ചാത്യ രാജ്യങ്ങളുടെ നീക്കം നിരര്‍ത്ഥകമാണെന്ന് ക്രൊയേഷ്യന്‍ തലസ്ഥാനമായ സാഗ്രെബില്‍ സംസാരിക്കവെ സൊറാന്‍ മിലാനോവിക് വ്യക്തമാക്കി. ഇത് സംഘര്‍ഷം ദീര്‍ഘിപ്പിക്കാന്‍ മാത്രമാണ് സഹായിക്കുക.

'മാരകമായ ആയുധങ്ങള്‍ അയയ്ക്കുന്നതിന് എതിരെയാണ് ഞാന്‍, ഇത് യുദ്ധം നീട്ടാനാണ് സഹായിക്കുക', പുടിന്റെ അധിനിവേശം തടയാന്‍ ഉക്രെയിന് സായുധ സഹായം എത്തിക്കുന്ന പാശ്ചാത്യ നിലപാടിനെ വിമര്‍ശിച്ച് മിലാനോവിക് പറഞ്ഞു.


'എന്താണ് നിങ്ങളുടെ ലക്ഷ്യം? റഷ്യയെ വിഭജിക്കാനോ, അവിടുത്തെ ഗവണ്‍മെന്റിനെ മാറ്റാനോ? റഷ്യയെ വേര്‍പിരിച്ച് കീറിപ്പിറിക്കാനും ശ്രമമുണ്ടെന്ന് കേള്‍ക്കുന്നു. ഇത് ഭ്രാന്താണ്', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2014-ല്‍ റഷ്യ ഉക്രെയിനില്‍ നിന്നും പിടിച്ചെടുത്ത ക്രിമിയ പ്രവിശ്യ ഇനിയൊരിക്കലും കീവിന് തിരികെ ലഭിക്കാന്‍ പോകുന്നില്ലെന്നും ക്രൊയേഷ്യന്‍ പ്രസിഡന്റ് വ്യക്തമാക്കി. ഉക്രെയിനില്‍ പാശ്ചാത്യ ചേരി ചെയ്യുന്ന കാര്യങ്ങള്‍ സദാചാരവിരുദ്ധമാണ്, കാരണം യുദ്ധത്തിന് പരിഹാരമില്ല, മിലാനോവിക് പറഞ്ഞു.

Other News in this category



4malayalees Recommends