കുവൈത്തില്‍ വാഹനാപകടത്തില്‍ മലയാളി യുവതി മരിച്ചു

കുവൈത്തില്‍ വാഹനാപകടത്തില്‍ മലയാളി യുവതി മരിച്ചു
വാഹനാപകടത്തില്‍ ഓയൂര്‍ ഓടനാവട്ടം പരുത്തിയറ വേളൂര്‍ ഏബല്‍ കോട്ടേജില്‍ ഏബല്‍ രാജന്റെ ഭാര്യ അനു ഏബല്‍ (34) മരിച്ചു. 28ന് വൈകീട്ട് കുവൈത്തില്‍ ഫര്‍വാനിയ ദജീജിലെ ജോലി കഴിഞ്ഞു ബസില്‍ കയറാന്‍ റോഡു മുറിച്ച് കടക്കുന്നതിനിടെ അതിവേഗത്തില്‍ വന്ന മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു.

തീവ്ര പരിചരണവിഭാഗത്തില്‍ കഴിയവേയാണ് മരണം. കുവൈത്ത് ലുലു എക്‌സ്‌ചേഞ്ച് സെന്ററില്‍ കസ്റ്റമര്‍ കെയര്‍ മാനേജറായി ജോലി ചെയ്യുകയായിരുന്നു.

കൊട്ടാരക്കര കിഴക്കേ തെരുവ് താളിക്കംവിള വീട്ടില്‍ അലക്‌സ് കുട്ടിയുടേയും ജോളിക്കുട്ടിയുടേയും മകളാണ് അനു

മകന്‍ ഷാരോണ്‍ ഏബല്‍.

Other News in this category



4malayalees Recommends