ഇത് സ്വിറ്റ്‌സര്‍ലന്‍ഡില്‍ ഖുറാന്‍ കത്തിച്ചതിനുള്ള പ്രതികാരം; കേരളത്തില്‍ ബൈബിള്‍ പരസ്യമായി കത്തിച്ചു; യുവാവിനെതിരെ കേസെടുത്ത് പൊലീസ്

ഇത് സ്വിറ്റ്‌സര്‍ലന്‍ഡില്‍ ഖുറാന്‍ കത്തിച്ചതിനുള്ള പ്രതികാരം; കേരളത്തില്‍ ബൈബിള്‍ പരസ്യമായി കത്തിച്ചു; യുവാവിനെതിരെ കേസെടുത്ത് പൊലീസ്
ക്രൈസ്തവരുടെ വിശുദ്ധഗ്രന്ഥമായ ബൈബിള്‍ കത്തിച്ച് സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച യുവാവിനെതിരെ പൊലീസ് കേസെടുത്തു. എരിഞ്ഞിപ്പുഴ മുസ്തഫ എന്ന് സ്വയം വെളിപ്പെടുത്തിയ കാസര്‍ഗോഡ് സ്വദേശിക്കെതിരെയാണ് കാസര്‍ഗോഡ് ബേഡകം പൊലീസ് കേസെടുത്തിരിക്കുന്നത്.

ക്രൈസ്തവ മതവിശ്വാസം വൃണപ്പെടുത്താന്‍ ലക്ഷ്യമിട്ട് ഒരു മതത്തിന്റെ വിശുദ്ധ ഗ്രന്ഥം അവഹേളനകരമായ വിധം കത്തിക്കുകയും അത് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തതോടെ പ്രതി മനപ്പൂര്‍വം പ്രകോപനം സൃഷ്ടിക്കുകയായിരുന്നെന്ന് പൊലീസ് വ്യക്തമാക്കുന്നത്. വിവിധ മതവിശ്വാസികള്‍ സാഹോദര്യത്തിലും സഹവര്‍ത്വത്തിലും ജീവിക്കുന്ന കേരളത്തില്‍ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ബോധപൂര്‍വ്വമുള്ള ശ്രമം പ്രതിയുടെ ഭാഗത്ത് നിന്ന് ഉണ്ടായെന്നും പൊലീസ് എഫ്‌ഐആറില്‍ വ്യക്തമാക്കുന്നു.

സ്വിറ്റ്‌സര്‍ലന്‍ഡില്‍ ഖുറാന്‍ കത്തിച്ചതിനോടുള്ള പ്രതികാരമെന്ന് പറഞ്ഞ് പ്രതി മുസ്തഫ ബൈബിള്‍ മേശപ്പുറത്തേക്ക് വയ്ക്കുന്നത് വീഡിയോയില്‍ കാണം. തുടര്‍ന്ന് ബൈബിളിന്റെ പേജുകള്‍ മറിച്ച് അതിന് പുറത്തേക്ക് വെളിച്ചെണ്ണ ഒഴിക്കുന്നു. ലൈറ്റര്‍ ഉപയോഗിച്ച് കത്തിക്കാനുള്ള ശ്രമം പരാജയപ്പെട്ടതിനാല്‍ ഗ്യാസ് സ്റ്റൗവ് കത്തിച്ച ശേഷം അതിന്മുകളില്‍ ബൈബിളിന്റെ പേജുകള്‍ കമഴ്ത്തി വച്ച് കത്തിക്കുകയായിരുന്നു.

തീ പടര്‍ന്നു പിടിക്കുന്നതിനായി ഇടക്കിടെ ഇയാള്‍ എണ്ണ ഒഴിച്ചുകൊടുക്കുന്നതും വീഡിയേയില്‍ ദൃശ്യമാണ്. വീഡിയോക്കെതിരെ സോഷ്യല്‍ മീഡിയ ഒന്നടങ്കം രംഗത്തുവന്നതോടെയാണ് പൊലീസ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ക്രിസ്മസിന് സര്‍ക്കാര്‍ ആശുപത്രിയില്‍ സ്ഥാപിച്ചിരുന്ന പുല്‍ക്കൂട് തകര്‍ത്ത കേസിലെ പ്രതിതന്നെയാണ് ഇപ്പോള്‍ ബൈബിള്‍ കത്തിച്ചിരിക്കുന്നതെന്നും പൊലീസ് വ്യക്തമാക്കി.




Other News in this category



4malayalees Recommends