വൈറല്‍ ഡാന്‍സ് ; ഇറാനില്‍ വ്‌ലോഗര്‍ ദമ്പതികള്‍ക്ക് പത്തു വര്‍ഷം തടവുശിക്ഷ

വൈറല്‍ ഡാന്‍സ് ; ഇറാനില്‍ വ്‌ലോഗര്‍ ദമ്പതികള്‍ക്ക് പത്തു വര്‍ഷം തടവുശിക്ഷ
സ്ത്രീ സ്വാതന്ത്ര്യത്തെ പിന്തുണച്ച് തെരുവില്‍ നൃത്തം ചെയ്ത ഇറാനിയന്‍ ദമ്പതികള്‍ക്ക് പത്തര വര്‍ഷം തടവു ശിക്ഷ. ബ്ലോഗര്‍ ദമ്പതികളായ അസ്തിയാസ് ഹഗിഗി (21), അമീര്‍ മുഹമ്മദ് അഹമ്മദി(22) എന്നിവര്‍ക്കാണ് ഇറാനിയന്‍ കോടതി ശിക്ഷ വിധിച്ചത്.

ടെഹ്‌റാനിലെ ആസാദി സ്‌ക്വയറില്‍ ദമ്പതികള്‍ ഡാന്‍സ് കളിക്കുന്ന വീഡിയോ വൈറലായിരുന്നു. സെപ്തംബര്‍ 16ന് കുര്‍ദ് വംശജ മഹ്‌സ അമിനി മതപൊലീസിന്റെ കസ്റ്റഡിയില്‍ മരിച്ചതിനെ തുടര്‍ന്നുണ്ടായ പ്രക്ഷോഭത്തെ പിന്തുണച്ചായിരുന്നു നൃത്തം. ഇതിന്റെ പേരില്‍ കഴിഞ്ഞ വര്‍ഷം നവംബര്‍ പത്തിനാണ് ഹാഗിഗിയേയും അഹമ്മദിനേയും അറസ്റ്റ് ചെയ്തത്.

തടവുശിക്ഷയ്ക്ക് പുറമേ സൈബര്‍ ഇടം ഉപയോഗിക്കുന്നതിന് രണ്ടു വര്‍ഷത്തേക്ക് വിലക്കുമുണ്ട്. കൂടാതെ രണ്ടു വര്‍ഷത്തേക്ക് ഇറാന്‍ വിടാനും അനുവാദമില്ല.

Other News in this category



4malayalees Recommends