അവിഹിത ബന്ധം സംശയിച്ച് ഭാര്യയെ കൊന്നു ; രണ്ടായി മുറിച്ച് കാടിനുള്ളില്‍ കുഴിച്ചുമൂടി ; ഭര്‍ത്താവ് അറസ്റ്റില്‍

അവിഹിത ബന്ധം സംശയിച്ച് ഭാര്യയെ കൊന്നു ; രണ്ടായി മുറിച്ച് കാടിനുള്ളില്‍ കുഴിച്ചുമൂടി ; ഭര്‍ത്താവ് അറസ്റ്റില്‍
അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ച് ഭാര്യയെ രണ്ടായി മുറിച്ച് കാടിനുള്ളില്‍ കുഴിച്ചുമൂടിയ ഭര്‍ത്താവ്.മധ്യപ്രദേശിലെ ഷാഹ്‌ദോലിലാണ് സംഭവം. യുവാവ് ഭാര്യയെ രണ്ടായി മുറിച്ച് ശരീരഭാഗങ്ങള്‍ വനത്തില്‍ പലയിടങ്ങളിലായി കുഴിച്ചിട്ടു. രാംകിഷോര്‍ ആണ് തന്റെ ഭാര്യ സരസ്വതി പട്ടേലിനെ കോടാലി ഉപയോഗിച്ച് കൊലപ്പെടുത്തിയത്. 11 ഉം 6 ഉം വയസുള്ള രണ്ട് കുട്ടികള്‍ അനാഥരായിരിക്കുകയാണ്.

രാംകിഷോറിന്റെ സഹോദരന്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് പോലീസ് ഇയാളെ അന്വേഷിച്ചത്. തന്റെ സഹോദരനെയും ഭാര്യയെയും കാണാനില്ലെന്നായിരുന്നു പരാതി. അന്വേഷണത്തിനൊടുവില്‍ ഗ്രാമത്തിനടുത്തുള്ള വനത്തില്‍ യുവതിയുടെ വസ്ത്രങ്ങള്‍ കണ്ടെത്തി. പിന്നീട് തലയും ശരീരഭാഗങ്ങളും വനത്തില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. കൊലപാതകത്തിന് ശേഷം ഒളിവിലായിരുന്ന രാംകിഷോറിനെ നര്‍സിങ്പൂരിലെ കരേലി മേഖലയില്‍ വെച്ചാണ് പൊലീസ് പിടികൂടിയത്.


തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ ഭാര്യക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നും വിശ്വാസ വഞ്ചനയുടെ പേരിലാണ് കൊലപ്പെടുത്തിയതെന്നും രാംകിഷോര്‍ സമ്മതിച്ചു. ഭാര്യയുടെ സ്വഭാവത്തില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് വനത്തില്‍ കൊണ്ടുപോയി കോടാലി കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഇയാള്‍ പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. അതിനു ശേഷം തലയും ശരീരവും വെവ്വേറെ കുഴിച്ചിട്ടെന്നുമാണ് മൊഴി.Other News in this category4malayalees Recommends