ഗുളിക വലുപ്പമുള്ള ആണവ ഉപകരണം നഷ്ടമായി ; ഓസ്‌ട്രേലിയയില്‍ 660 കി.മീറ്റര്‍ തെരഞ്ഞു ; സൈന്യവും ആണവ വകുപ്പും പൊലീസ് ഏജന്‍സികളും വന്‍ തിരച്ചിലില്‍

ഗുളിക വലുപ്പമുള്ള ആണവ ഉപകരണം നഷ്ടമായി ; ഓസ്‌ട്രേലിയയില്‍ 660 കി.മീറ്റര്‍ തെരഞ്ഞു ; സൈന്യവും ആണവ വകുപ്പും പൊലീസ് ഏജന്‍സികളും വന്‍ തിരച്ചിലില്‍
ആണവ വികരണ ശേഷിയുള്ള സീഷ്യം 137 അടങ്ങിയ ലഘു ഉപകരണം കളഞ്ഞുപോയതിനെ തുടര്‍ന്ന് ഓസ്‌ട്രേലിയയില്‍ വന്‍ തിരച്ചില്‍. ന്യൂമാനിലെ റയോ ടിന്റോ ഇരുമ്പ് ഖനിയില്‍ നിന്ന് 1400 കിലോമീറ്റര്‍ അഖലെ പെര്‍ത്ത് നഗരത്തിലെ സ്റ്റോറിലേക്ക് കൊണ്ടുപോയ ഗുളിക വലുപ്പമുള്ള ഉപകരണമാണ് കളഞ്ഞുപോയത്. അയിരില്‍ ഇരുമ്പിന്റെ അളവ് കണ്ടെത്താന്‍ ഉപയോഗിക്കുന്ന ഗെയ്ജ് യാത്രക്കിടെ ട്രക്കില്‍ നിന്നു തെറിച്ചു പോയതായി കരുതുന്നു.

ആണവ വികിരണ വസ്തുക്കള്‍ കണ്ടെത്താനാവുന്ന ഡിറ്റക്ടറുകള്‍ ഉള്‍പ്പെടെ സന്നാഹങ്ങള്‍ ഉപയോഗിച്ച് 660 കിലോമീറ്ററോളം റോഡ് ഇപ്പോള്‍ തിരഞ്ഞുകഴിഞ്ഞു. ഓസ്‌ട്രേലിയന്‍ സൈന്യം, ആണവ വകുപ്പ്, വിവിധ പൊലീസ് ഏജന്‍സികള്‍ തുടങ്ങിയവര്‍ തിരച്ചിലില്‍ പങ്കാളിയാണ്. ജിപിഎസ് സംവിധാനത്തിലെ വിവരം ഉപയോഗിച്ച് ഡ്രൈവര്‍ സഞ്ചരിച്ച പാത നിര്‍ണയിച്ചാണ് തിരച്ചില്‍. മറ്റേതെങ്കിലും വാഹനത്തിന്റെ ടയര്‍പറ്റി ദൂരേക്ക് എവിടെയെങ്കിലും പോകാനുള്ള സാധ്യതയും പരിശോധിക്കുന്നുണ്ട്.

ആണവായുധത്തിന്റെ സ്വഭാവം ഇതിനില്ലെങ്കിലും കയ്യിലെടുക്കുകയോ സമീപത്ത് ഏറെനേരം കഴിയുകയോ ചെയ്യുന്നവര്‍ക്ക് ത്വക് രോഗവും ദഹന ,പ്രതിരോധ വ്യവസ്ഥകളില്‍ പ്രശ്‌നങ്ങളും ഉണ്ടാകാനിടയുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു. ദീര്‍ഘകാലം സമ്പര്‍ക്കം തുടര്‍ന്നാല്‍ കാന്‍സറിന് കാരണമാകാം. ഇതില്‍ നിന്നുള്ള വികരണ ശേഷി 24 മണിക്കൂറിനുള്ളില്‍ പത്ത് എക്‌സ്‌റേയ്ക്ക് തുല്യമാണ്.

Other News in this category4malayalees Recommends