സമീക്ഷ യുകെ യുടെ പ്രഥമ ഓള്‍ യുകെ നാഷണല്‍ ഡബിള്‍സ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന് കെറ്റെറിങ്ങില്‍ തുടക്കമാകുന്നു

സമീക്ഷ യുകെ യുടെ പ്രഥമ ഓള്‍ യുകെ നാഷണല്‍ ഡബിള്‍സ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന് കെറ്റെറിങ്ങില്‍ തുടക്കമാകുന്നു
സമീക്ഷ യുകെയുടെ ആറാം ദേശീയ സമ്മേളനത്തോടനുബന്ധിച്ച് നടക്കുന്ന പ്രഥമ ഓള്‍ യുകെ നാഷണല്‍ ഡബിള്‍സ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ

റീജിയണല്‍ മത്സരങ്ങള്‍ക്ക് ഫെബ്രുവരി നാലാം തിയതി ശനിയാഴ്ച്ച കെറ്റെറിങ്ങില്‍ തുടക്കമാകുന്നു. കെറ്റെറിംഗ് അരീന സ്‌പോര്‍ട്‌സ് സെന്ററില്‍ രാവിലെ ഒമ്പത് മുതല്‍ വൈകുന്നേരം 6 മണി വരെയാണ് മത്സരം. ഫെബ്രുവരി മൂന്നാം തിയതി വെള്ളിയാഴ്ചക്കുള്ളില്‍ പങ്കെടുക്കന്‍ ആഗ്രഹിക്കുന്ന ടീമുകള്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കണം എന്ന് സംഘാടകര്‍ അറിയിച്ചു. QR കോഡ് സ്‌കാന്‍ ചെയ്യുന്നതിലൂടെയോ, ഗൂഗിള്‍ ഫോമിലൂടെയോ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബ്രാഞ്ചിന്റെ ബാഡ്മിന്റണ്‍ കോര്‍ഡിനേറ്റര്‍ അരുണ്‍( 0 7920 694868), സമീക്ഷ കെറ്റെറിംഗ് ബ്രാഞ്ച് സെക്രട്ടറി എബിന്‍ സാബു (0 7587 877981) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്. ബ്രാഞ്ചിലെ പ്രവര്‍ത്തകര്‍ക്കൊപ്പം ബാഡ്മിന്റണ്‍ ഇഷ്ടപ്പെടുന്നവരുടെയും, സ്‌പോര്‍ട്‌സ് സ്‌നേഹികളുടെയും കൂട്ടായ പ്രവര്‍ത്തനത്തിലൂടെയാണ് ടൂര്‍ണമെന്റ് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. എല്ലാവരുടെയും പിന്തുണയോടെ ടൂര്‍ണമെന്റ് ഒരു വിജയമാക്കി തീര്‍ക്കാന്‍ കഴിയുമെന്ന പ്രതീക്ഷ ബ്രാഞ്ച് സെക്രട്ടറി എബിന്‍ സാബു, പ്രസിഡന്റ് ഷിബു വര്‍ഗീസ്, കോര്‍ഡിനേറ്റര്‍ അരുണ്‍ എന്നിവര്‍ പങ്കുവച്ചു. യുകെയില്‍ പതിനഞ്ചോളം റീജിയണലിലായി നടക്കുന്ന മത്സരങ്ങളില്‍ ഇരുന്നൂറോളം ടീമുകള്‍ മത്സരിക്കും. ഒരോ റീജിയണലിലെയും ഒന്നും രണ്ടും സ്ഥാനക്കാരാവും മാര്‍ച്ച് 25 നു മാഞ്ചസ്റ്റ്‌റില്‍ നടക്കുന്ന ഗ്രാന്റ് ഫിനാലയില്‍ മത്സരിക്കുക. ദേശീയ മത്സരാര്‍ത്ഥികള്‍ ഒഴികെ ആര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം.

വാര്‍ത്ത :

ഉണ്ണികൃഷ്ണന്‍ ബാലന്‍


Other News in this category



4malayalees Recommends