ഫ്യുവല്‍ ഡ്യൂട്ടി 'പൂട്ട്' പൊട്ടിക്കാന്‍ ജെറമി ഹണ്ട്; അടുത്ത മാസത്തെ ബജറ്റില്‍ ഡ്യൂട്ടി വര്‍ദ്ധിപ്പിക്കുമെന്ന് സൂചന നല്‍കി ചാന്‍സലര്‍; മോട്ടോറിസ്റ്റുകള്‍ക്ക് കനത്ത തിരിച്ചടിയാകും

ഫ്യുവല്‍ ഡ്യൂട്ടി 'പൂട്ട്' പൊട്ടിക്കാന്‍ ജെറമി ഹണ്ട്; അടുത്ത മാസത്തെ ബജറ്റില്‍ ഡ്യൂട്ടി വര്‍ദ്ധിപ്പിക്കുമെന്ന് സൂചന നല്‍കി ചാന്‍സലര്‍; മോട്ടോറിസ്റ്റുകള്‍ക്ക് കനത്ത തിരിച്ചടിയാകും

അടുത്ത മാസം പ്രഖ്യാപിക്കുന്ന ബജറ്റില്‍ ഇന്ധന ഡ്യൂട്ടി വര്‍ദ്ധിപ്പിക്കാന്‍ സാധ്യതയുള്ളതായി സൂചിപ്പിച്ച് ചാന്‍സലര്‍ ജെറമി ഹണ്ട്. കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച 5 പെന്‍സ് കട്ട് ദീര്‍ഘിപ്പിക്കാന്‍ കഴിയുമോയെന്ന് ഉറപ്പില്ലെന്ന് ചാന്‍സലര്‍ ടോറി എംപിമാരോട് പറഞ്ഞു.


ഈ വര്‍ഷം സമ്പദ് വ്യവസ്ഥ ചുരുങ്ങുന്ന ജി7 രാജ്യങ്ങളിലെ ഏക രാജ്യമായി ബ്രിട്ടന്‍ മാറുമെന്ന് ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 0. ശതമാനം സമ്പദ് ഘടന ചുരുങ്ങുമെന്നാണ് സാമ്പത്തിക വാച്ച്‌ഡോഗ് പ്രവചിക്കുന്നത്.

എന്നാല്‍ ഐഎംആര്‍ പ്രവചനങ്ങള്‍ മുന്‍പ് പലപ്പോഴും തെറ്റിയിട്ടുണ്ടെന്നും, യുകെയുടെ വളര്‍ച്ചയെ തെറ്റായാണ് കാണിക്കാറുള്ളതെന്നുമാണ് ടോറി എംപിമാര്‍ ചൂണ്ടിക്കാണിക്കുന്നത്. ഉക്രെയിനില്‍ റഷ്യ നടത്തുന്ന അധിനിവേശം തുടങ്ങിയ ശേഷം യുകെയിലെ ബിസിനസ്സ് മേധാവികള്‍ക്കിടയില്‍ ശുഭപ്രതീക്ഷ നിലനില്‍ക്കുന്നതായി സര്‍വ്വെകള്‍ വ്യക്തമാക്കുന്നു.പണപ്പെരുപ്പം പകുതിയാക്കി കുറയ്ക്കുന്നതിനാണ് ഈ വര്‍ഷം പ്രാമുഖ്യം നല്‍കുകയെന്ന് ഹണ്ട് വ്യക്തമാക്കി. ഇത് ജനപ്രിയമായിരിക്കില്ല. എന്നിരുന്നാലും കുടുംബങ്ങള്‍ക്കും, ബിസിനസ്സുകള്‍ക്കും മേലുള്ള സമ്മര്‍ദം കുറയ്ക്കാന്‍ ഏറ്റവും പ്രധാന മാര്‍ഗ്ഗം ഇതുതന്നെയാണ്, ചാന്‍സലര്‍ പറയുന്നു.

എന്നാല്‍ നികുതി വെട്ടിക്കുറയ്ക്കുന്നത് ജനങ്ങള്‍ വിലയിരുത്തുന്ന കാര്യമാകുമെന്ന് സീനിയര്‍ ടോറി അംഗങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. ലേബര്‍ പാര്‍ട്ടി നേടുന്ന മുന്നേറ്റത്തിന് തടയിടാന്‍ ജനപ്രിയ പ്രഖ്യാപനങ്ങള്‍ വേണമെന്നാണ് ഇവരുടെ നിലപാട്.
Other News in this category



4malayalees Recommends