ഡാലസില്‍ ഐസ് നിറയുന്നു, റോഡ് ഗതാഗതം താറുമാറായി, വിമാന സര്‍വീസുകള്‍ റദ്ദാക്കി ; വീടുകളില്‍ കഴിയാന്‍ അഭ്യര്‍ത്ഥിച്ച് അധികൃതര്‍

ഡാലസില്‍ ഐസ് നിറയുന്നു, റോഡ് ഗതാഗതം താറുമാറായി, വിമാന സര്‍വീസുകള്‍ റദ്ദാക്കി ; വീടുകളില്‍ കഴിയാന്‍ അഭ്യര്‍ത്ഥിച്ച് അധികൃതര്‍
ഡാലസ് ഉള്‍പ്പെടെ നോര്‍ത്ത് ടെക്‌സസിന്റെ പല ഭാഗങ്ങളിലും ചൊവ്വാഴ്ച ശീതകാല കൊടുങ്കാറ്റ് വീശിയടിച്ചതിനെ തുടര്‍ന്നുണ്ടായ ഐസ് മഴ ജനജീവിതം സ്തംഭിപ്പിച്ചു. റോഡ് ഗതാഗതം താറുമാറായി. വിമാന സര്‍വീസുകള്‍ റദ്ദാക്കി, നോര്‍ത്ത് ടെക്‌സസിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും പുറപ്പെടുവിച്ച വിന്റര്‍ സ്റ്റോം മുന്നറിയിപ്പ് വ്യാഴാഴ്ച രാവിലെ വരെ തുടരുമെന്ന കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സാധ്യമെങ്കില്‍ വീടുകളില്‍ കഴിയാന്‍ ആളുകളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

texas-winter-2

ചൊവ്വാഴ്ച നഗരത്തിലെ പല തെരുവുകളിലും മഞ്ഞുവീഴ്ചയുണ്ടായി. അപകടകരമായ അവസ്ഥ ബുധനാഴ്ചയും തുടരുമെന്ന് പ്രതീക്ഷിക്കുന്നു. ഭൂരിഭാഗം സ്‌കൂള്‍ ജില്ലകളും ക്ലാസുകളും റദ്ദാക്കി. നഗരത്തിലെ ജോലിക്കാര്‍ പ്രധാന റോഡുകളിലും കവലകളിലും മണലും ഉപ്പും കലര്‍ന്ന മിശ്രിതം ഇറക്കിവയ്ക്കുന്നത് തുടരുന്നു. എന്നാല്‍ കാലാവസ്ഥ ചൂടുപിടിക്കുന്നത് വരെ റസിഡന്‍ഷ്യല്‍ തെരുവുകള്‍ മഞ്ഞുപാളികളായിരിക്കും.

ഡാലസ് ഡൗണ്ടൗണ്‍ ലൈബ്രറി 250 കിടക്കകളുള്ള താത്ക്കാലിക ഭവനരഹിതരുടെ അഭയ കേന്ദ്രമായി ചൊവ്വാഴ്ച തുറക്കും. കോടതിയും എല്ലാ വിനോദ കേന്ദ്രങ്ങളും ചൊവ്വാഴ്ച അടച്ചു. കൂടാതെ റോഡിന്റെ മോശം അവസ്ഥ കാരണം മാലിന്യങ്ങളും പുനരുപയോഗ ശേഖരണവും റദ്ദാക്കി. റോഡുകള്‍ വളരെ അപകടകരമാണ്, നഗരത്തിലെ അസിസ്റ്റന്റ് എമര്‍ജന്‍സി മാനേജ്‌മെന്റ് കോര്‍ഡിനേറ്റര്‍ ട്രാവിസ് ഹൂസ്റ്റണ്‍ പറഞ്ഞു.

Other News in this category



4malayalees Recommends