ചെലവ് കുറയ്ക്കാന്‍ വിനോദത്തിന് കട്ട് പറഞ്ഞ് ജനം ; സാമ്പത്തിക പ്രതിസന്ധി ബാധിക്കുന്നുവെന്നത് വ്യക്തം ; റദ്ദാക്കിയത് 13 ലക്ഷത്തോളം ഓടിടി അക്കൗണ്ടുകള്‍

ചെലവ് കുറയ്ക്കാന്‍ വിനോദത്തിന് കട്ട് പറഞ്ഞ് ജനം ; സാമ്പത്തിക പ്രതിസന്ധി ബാധിക്കുന്നുവെന്നത് വ്യക്തം ; റദ്ദാക്കിയത് 13 ലക്ഷത്തോളം ഓടിടി അക്കൗണ്ടുകള്‍
ജീവിതച്ചെലവ് നിയന്ത്രിക്കാന്‍ ഓസ്‌ട്രേലിയക്കാര്‍ ബുദ്ധിമുട്ടുകയാണെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വന്നിരിക്കുന്നത്.1990 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പണപ്പെരുപ്പ നിരക്കാണ് ഡിസംബര്‍ അവസാന പാദത്തില്‍ ഓസ്‌ട്രേലിയയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.2022 ഡിസംബര്‍ പാദത്തിലെ കണക്കനുസരിച്ച് രാജ്യത്താകെ പതിമൂന്ന് ലക്ഷത്തോളം വീഡിയോ സ്ട്രീമിംഗ് അക്കൗണ്ടുകള്‍ റദ്ദ് ചെയ്യപ്പെട്ടു.വിനോദ മേഖലയിലെ ഗവേഷക സ്ഥാപനമായ കാന്റര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സാണ് ഇത് സംബന്ധിച്ച സര്‍വ്വേ റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.

ഓസ്‌ട്രേലിയയിലാകെ അറുപത്തിയൊന്ന് ലക്ഷത്തോളം വീഡീയോ സ്ട്രീമിംഗ് വരിക്കാരുണ്ടായിരുന്നുവെന്നാണ് കണക്ക്. നെറ്റ്ഫ്‌ലിക്‌സ്, ആമസോണ്‍ പ്രൈം, ഡിസ്‌നി പ്ലസ് വരിക്കാരിലാണ് പ്രധാനമായും ഇടിവ് വന്നിരിക്കുന്നത്.

2022 സെപ്റ്റംബര്‍ പാദത്തില്‍ 180,000 വീടുകളാണ് സ്ട്രീമിംഗ് സേവനങ്ങള്‍ ഉപേക്ഷിച്ചത്. ഇതിന് പിന്നാലെ, ഡിസംബര്‍ പാദത്തിലും ഏകദേശം 38,000 ത്തോളം വരിക്കാരുടെ എണ്ണത്തില്‍ കുറവുണ്ടായതായി കമ്പനിയുടെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.ആപ്പിള്‍ ടിവി പ്ലസിനാണ് ഏറ്റവും വലിയ തിരിച്ചടി നേരിട്ടത് (22%). തൊട്ടുപിന്നാലെ ഒപ്റ്റസ് സ്‌പോര്‍ട്ടും (20%), മൂന്നാം സ്ഥാനത്ത് യുട്യൂബ് പ്രീമിയവുമാണ്. 18 ശതമാനത്തിന്റെ കുറവാണ് യു ട്യൂബ് പ്രീമിയത്തിന്റെ വരിക്കാരുടെ എണ്ണത്തിലുണ്ടായിരിക്കുന്നത്.

ഓസ്‌ട്രേലിയയില്‍ എറ്റവും അധികം വരിക്കാരുളള വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോം നെറ്റ്ഫ്‌ലിക്‌സാണ്. രാജ്യത്ത് ആകെയുള്ള സ്ട്രീമിംഗ് വരിക്കാരില്‍ 76.8 ശതമാനവും നെറ്റ്ഫ്‌ലിക്‌സാണ് ഉപയോഗിക്കുന്നത്.

എന്നാല്‍ തുടര്‍ച്ചയായ നാലാം തവണയും ഓസ്‌ട്രേലിയയിലെ നെറ്റ്ഫ്‌ലിക്‌സ് വരിക്കാരുടെ എണ്ണത്തില്‍ കുറവ് വന്നിട്ടുള്ളതായി റിപ്പോര്‍ട്ടില്‍ പറയുന്നു.


Other News in this category



4malayalees Recommends