താല്‍ക്കാലിക വിദേശ ജോലിക്കാരുടെ കുടുംബാംഗങ്ങള്‍ക്ക് കനേഡിയന്‍ വര്‍ക്ക് പെര്‍മിറ്റിന് അവസരം; ഓപ്പണ്‍ വര്‍ക്ക് പെര്‍മിറ്റില്‍ ആര്‍ക്കെല്ലാം അപേക്ഷിക്കാം?

താല്‍ക്കാലിക വിദേശ ജോലിക്കാരുടെ കുടുംബാംഗങ്ങള്‍ക്ക് കനേഡിയന്‍ വര്‍ക്ക് പെര്‍മിറ്റിന് അവസരം; ഓപ്പണ്‍ വര്‍ക്ക് പെര്‍മിറ്റില്‍ ആര്‍ക്കെല്ലാം അപേക്ഷിക്കാം?

ചില ടെമ്പററി ഫോറിന്‍ വര്‍ക്കേഴ്‌സിന്റെ കുടുംബാംഗങ്ങള്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് അനുവദിച്ച് കാനഡ. ടെമ്പററി ഫോറിന്‍ വര്‍ക്കര്‍ പ്രോഗ്രാം, ഇന്റര്‍നാഷണല്‍ മൊബിലിറ്റി പ്രോഗ്രാം എന്നിവയിലെ അപേക്ഷകരുടെ കുടുംബാംഗങ്ങള്‍ക്കാണ് താല്‍ക്കാലികമായി വര്‍ക്ക് പെര്‍മിറ്റ് ദീര്‍ഘിപ്പിച്ച് നല്‍കുന്നതെന്ന് ഇമിഗ്രേഷന്‍ മന്ത്രി സിയാന്‍ ഫ്രേസര്‍ പറഞ്ഞു.


കാനഡ ഗുരുതരമായ ലേബര്‍ ക്ഷാമം നേരിടുന്ന സാഹചര്യത്തിലാണ് നടപടി.

പുതിയ നയം അനുസരിച്ച് താഴെപ്പറയുന്ന യോഗ്യതകള്‍ പാലിക്കുന്നവര്‍ക്കാണ് വര്‍ക്ക് പെര്‍മിറ്റ് ദീര്‍ഘിപ്പിച്ച് നല്‍കുന്നത്:

- വര്‍ക്ക് പെര്‍മിറ്റുള്ള വ്യക്തിയുടെ പങ്കാളി, അല്ലെങ്കില്‍ ഡിപ്പന്‍ഡെന്റ് ചൈല്‍ഡ് ആയിട്ടുള്ള

- ട്രെയിനിംഗ്, എജ്യുക്കേഷന്‍, എക്‌സ്പീരിയന്‍ & റെസ്‌പോണ്‍സിബിലിറ്റീസ് വിഭാഗങ്ങളില്‍ ജോലി ചെയ്യുന്നവരോ, അല്ലെങ്കില്‍,

- പ്രിന്‍സിപ്പല്‍ ആപ്ലിക്കന്റ്, ഓപ്പണ്‍ വര്‍ക്ക് പെര്‍മിറ്റുള്ളവര്‍.

- വര്‍ക്ക് പെര്‍മിറ്റുള്ള, ഇക്കണോമിക് ക്ലാസ് പെര്‍മനന്റ് റസിഡന്റ് അപേക്ഷകരുടെ പങ്കാളി, ഡിപ്പെന്‍ഡെന്റ് ചൈല്‍ഡ് എന്നിവര്‍ക്കാണ് യോഗ്യതയുള്ളത്.
Other News in this category



4malayalees Recommends