കുട്ടികള്‍ നോക്കിനില്‍ക്കെ ആയയുടെ കരണത്തടിച്ച അധ്യാപിക അറസ്റ്റില്‍

കുട്ടികള്‍ നോക്കിനില്‍ക്കെ ആയയുടെ കരണത്തടിച്ച അധ്യാപിക അറസ്റ്റില്‍
കുട്ടികള്‍ നോക്കിനില്‍ക്കെ ആയയുടെ കരണത്തടിച്ച അധ്യാപിക അറസ്റ്റില്‍. ഇരുവെള്ളിപ്പറ ഗവ. എല്‍.പി. സ്‌കൂളിലെ പ്രീപ്രൈമറി അധ്യാപിക ശാന്തമ്മ സണ്ണിയെയാണ് അറസ്റ്റുചെയ്തത്. മുന്‍ വൈരാഗ്യത്തിന്റെ പേരില്‍ സ്‌കൂളിലെ ആയയായ ബിജു മാത്യു(ബിജി)വിനെ അടിച്ചതായാണ് കേസ്. അറസ്റ്റ് ചെയ്ത് പിന്നീട് ജാമ്യത്തില്‍ വിടുകയും ചെയ്തു. കുട്ടികള്‍ നോക്കി നില്‍ക്കെയാണ് അധ്യാപിക ബിജിയെ മര്‍ദ്ദിച്ചത്.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. സംഭവത്തില്‍ ശാന്തമ്മയ്ക്കും ബിജിയ്ക്കും എതിരേ സ്‌കൂള്‍ പി.ടി.എ. നടപടി എടുക്കാനുള്ള സാധ്യതയുണ്ട്. മാസങ്ങളായി ഇരുവരും തമ്മില്‍ സ്‌കൂളില്‍വെച്ച് പ്രശ്‌നങ്ങള്‍ ഉണ്ടായതായാണ് വിവരം. പരാതികള്‍ നഗരസഭയുടെ വിദ്യാഭ്യാസ സ്ഥിരം സമിതി ചര്‍ച്ചചെയ്യുകയും ഇരുവര്‍ക്കും താക്കീത് നല്‍കുകയുംചെയ്തിരുന്നു.

വീണ്ടും പ്രശ്‌നങ്ങള്‍ ഉണ്ടാവുകയാണെങ്കില്‍ പുറത്താക്കുന്നത് ഉള്‍പ്പടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പും നല്‍കിയിരുന്നു. ഇതിന് ശേഷമാണ് രണ്ടാഴ്ച മുമ്പ് സ്‌കൂളില്‍ ക്യാമറ സ്ഥാപിച്ചത്. പിന്നീട് തിങ്കളാഴ്ച ഉച്ചയ്ക്ക് കര്‍ട്ടന്‍ താഴ്ത്തിയിടുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ ശാന്തമ്മ, ബിജിയുടെ കരണത്ത് അടിക്കുകയും തൊഴിക്കുകയും ചെയ്തത് ക്യാമറയില്‍ പതിയുകയായിരുന്നു. ഉച്ചസമയത്ത് ക്ലാസ് മുറിയില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടികളുടെ മുന്നിലാണ് സംഭവം അരങ്ങേറിയത്.

Other News in this category4malayalees Recommends