മോശം അനുഭവം; നടി ഖുശ്ബുവിനോട് ക്ഷമ ചോദിച്ച് എയര്‍ ഇന്ത്യ

മോശം അനുഭവം; നടി ഖുശ്ബുവിനോട് ക്ഷമ ചോദിച്ച് എയര്‍ ഇന്ത്യ
നടി ഖുശ്ബു സുന്ദറിനോട് ക്ഷമ ചോദിച്ച് എയര്‍ ഇന്ത്യ. അടുത്തിടെ മോശം സേവനത്തിന്റെ പേരില്‍ എയര്‍ ഇന്ത്യയെ വിമര്‍ശിച്ച് നടിയും ബിജെപി നേതാവുമായ ഖുശ്ബു സുന്ദര്‍ രംഗത്ത് എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് എയര്‍ ഇന്ത്യ ഖുശ്ബുവിനോട് മാപ്പ് പറഞ്ഞത്. ഖുശ്ബുവിന്റെ ട്വീറ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

ജനുവരി 31നാണ് ചെന്നൈ എയര്‍പോര്‍ട്ടില്‍ കാലിന് പരിക്കുപറ്റിയ താന്‍ ഒരു വീല്‍ചെയറിനായി അരമണിക്കൂര്‍ കാത്തുനിന്നുവെന്ന് ഖുശ്ബു ട്വീറ്റ് ചെയ്തത്. മറ്റൊരു എയര്‍ലൈനില്‍ നിന്നും വീല്‍ ചെയര്‍ വാങ്ങിയാണ് തനിക്ക് നല്‍കിയതെന്നും ഖുശ്ബു പറയുന്നു. നിങ്ങള്‍ക്ക് ഇതില്‍ കൂടുതല്‍ നന്നായി ചെയ്യാന്‍ സാധിക്കുമെന്നും ഖുശ്ബു എയര്‍ ഇന്ത്യയെ ഓര്‍മ്മിപ്പിച്ചിരുന്നു.

ഖുശ്ബുവിന്റെ ട്വീറ്റിന് മറുപടിയായി എയര്‍ ഇന്ത്യ സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ചു. ഈ കാര്യം ചെന്നൈയിലെ വിമാനത്താവള ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെടുമെന്നും എയര്‍ ഇന്ത്യ അറിയിച്ചു.Other News in this category4malayalees Recommends