ബജറ്റ് സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ഉള്‍കൊള്ളുന്നു; ഇന്ത്യയുടെ സാമ്പത്തിക സാമൂഹിക ഘടനയില്‍ വലിയ സ്വാധീനം ചെലുത്തുമെന്ന് എം എ യൂസഫലി

ബജറ്റ് സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ഉള്‍കൊള്ളുന്നു; ഇന്ത്യയുടെ സാമ്പത്തിക സാമൂഹിക ഘടനയില്‍ വലിയ സ്വാധീനം ചെലുത്തുമെന്ന് എം എ യൂസഫലി
സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും വ്യത്യസ്ത മുന്‍ഗണനാ മേഖലകളെയും ഉള്‍ക്കൊള്ളുന്ന ബജറ്റാണ് നിര്‍മല സീതാരാമന്‍ അവതരിപ്പിച്ചതെന്ന് വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം എ യൂസഫലി. കണക്ടിവിറ്റി, ഭക്ഷ്യസുരക്ഷ, നൈപുണ്യ വികസന മേഖലകള്‍ എന്നിവ ശക്തിപ്പെടുത്തുന്നതില്‍ പ്രഖ്യാപിച്ചിട്ടുള്ള പദ്ധതികളാണ് ബജറ്റിനെ വ്യത്യസ്തമാക്കുന്നത്. 50 പുതിയ വിമാനത്താവളങ്ങള്‍, ജലഗതാഗതപാതകളുടെ വികസനവും ഇന്ത്യയുടെ സാമ്പത്തിക സാമൂഹിക ഘടനയില്‍ വലിയ സ്വാധീനം ചെലുത്തുമെന്ന് ഉറപ്പാണെന്നും എം എ യൂസഫലി വ്യക്തമാക്കി.

മാത്രമല്ല ആഗോള ബിസിനസുകളെയും നിക്ഷേപകരെയും ആകര്‍ഷിക്കുന്ന ഒരു പ്രധാന കേന്ദ്രമെന്ന നിലൈല്‍ രാജ്യത്തിന്റെ സ്ഥാനം കൂടുതല്‍ ഉയരും. ഭക്ഷ്യസുരക്ഷയാണ് കാര്‍ഷിക മേഖലകയ്ക്കും സമൂഹത്തിനും ദീര്‍ഘകാല നേട്ടമുണ്ടാക്കുന്ന മറ്റൊരു പ്രധാന മേഖല എന്നും അദ്ദേഹം വ്യക്തമാക്കി.

പ്രാഥമികമായി യുവജനങ്ങള്‍ക്ക് പ്രാമുഖ്യമുള്ള രാജ്യമെന്ന നിലയില്‍ ദേശിയ ഡിജിറ്റല്‍ ലൈബ്രറി, നൈപുണ്യ വികസന കേന്ദ്രങ്ങള്‍, പുതിയ് നഴ്‌സിംഗ് കോളേജുകള്‍ തുടങ്ങിയ മേഖലകളില്‍ ബജറ്റ് കൂടുതല്‍ ഊന്നല്‍ നല്‍കിയിട്ടുണ്ട്.

ബജറ്റ് ഇന്ത്യയും ഗള്‍ഫ് രാജ്യങ്ങളും തമ്മിലുള്ള വാണിജ്യ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും നമ്മുടെ സാമ്പത്തിക വികസനത്തിനും തൊഴില്‍ മേഖലയ്ക്കും ഉപകാരപ്രദമാകുന്ന വിധത്തില്‍ രാജ്യത്തേക്ക് കൂടുതല്‍ നിക്ഷേപങ്ങള്‍ കൊണ്ടുവരുമെന്നും എനിക്ക് ഉറപ്പുണ്ടെന്നും എം എ യൂസഫലി പറഞ്ഞു.

Other News in this category



4malayalees Recommends