ഇന്റിമേറ്റ് സീന്‍ ഒന്ന് മാത്രമേയുള്ളു.. എനിക്കും ഒരു ചേച്ചിയോട് ക്രഷ് തോന്നിയിട്ടുണ്ട്: മാത്യു തോമസ്

ഇന്റിമേറ്റ് സീന്‍ ഒന്ന് മാത്രമേയുള്ളു.. എനിക്കും ഒരു ചേച്ചിയോട് ക്രഷ് തോന്നിയിട്ടുണ്ട്: മാത്യു തോമസ്
'ക്രിസ്റ്റി' സിനിമയിലെ ഇന്റിമേറ്റ് സീനുകളെ കുറിച്ചുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ നടക്കുന്നത്. മാളവിക മോഹനന്‍ നായികയാവുന്ന ചിത്രത്തില്‍ മാത്യു തോമസ് ആണ് നായകനാകുന്നത്. സിനിമയില്‍ കിസ് ചെയ്യാന്‍ വരുന്ന സീന്‍ എടുക്കുമ്പോള്‍ മാത്യു പേടിച്ചിരിക്കുകയായിരുന്നു എന്ന് മാളവിക ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

ഇന്റിമേറ്റ് സീന്‍ എടുത്തതിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് നടന്‍ മാത്യുവും ഇപ്പോള്‍. ഇന്റിമേറ്റ് സീന്‍ ഒന്നേയുള്ളു. പതിനെട്ട് വയസാകുന്നതിന് മുമ്പും മെച്വേഡ് ആയതിന് ശേഷവും ക്രിസ്റ്റിയിലെ തന്റെ കഥാപാത്രത്തിന് തന്നേക്കാള്‍ പ്രായം കൂടിയ ചേച്ചിയുടെ കഥാപാത്രത്തോട് പ്രണയമുണ്ട്.

അതിനാല്‍ പ്രായം മാറുമ്പോള്‍ വരുന്ന വ്യത്യാസങ്ങളും ട്രാന്‍സിഷനും കാണിക്കുന്നുണ്ട്. വെറുതെ ചെറിയ പ്രായത്തില്‍ തോന്നിയ പ്രണയമല്ല വയസ് കൂടുന്തോറും ആ പ്രണയവും വളരുന്നുണ്ടെന്നും സിനിമയില്‍ കാണിക്കുന്നുണ്ട്. കോളേജ് ഫൈനല്‍ ഇയര്‍ വരെയുള്ള ജേര്‍ണി പടത്തിലുണ്ട്.

പതിനെട്ട് വയസാകാത്ത ഒരുത്തന്റെ പ്രണയമല്ല. കുറച്ച് കാലമായി ക്രിസ്റ്റിയിലേത് പോലൊരു ലവ് സ്റ്റോറി വന്നിട്ടില്ല. താന്‍ ക്രിസ്റ്റിയുടെ കഥ പറഞ്ഞപ്പോള്‍ ചിലരൊക്കെ തന്നോട് പറഞ്ഞിരുന്നു തങ്ങള്‍ക്കും ഒരു ചേച്ചിയോട് ഇത്തരത്തില്‍ ഇഷ്ടമുണ്ടായിരുന്നുവെന്നും പുറകെ നടന്നിരുന്നു എന്നുമൊക്കെ.

തനിക്ക് പക്ഷെ അത്തരത്തില്‍ ഒരു പ്രണയമുണ്ടായിട്ടില്ല. പക്ഷെ ചെറിയ ക്രഷ് തോന്നിയിട്ടുണ്ട് എന്നാണ് മാത്യു പറയുന്നത്. അതേസമയം, ഫെബ്രുവരി 17ന് ആണ് ക്രിസ്റ്റി റിലീസിന് ഒരുങ്ങുന്നത്.
Other News in this category4malayalees Recommends