സാമന്തയും വിജയ് ദേവരകൊണ്ടയും ഒന്നിക്കുന്ന ചിത്രമാണ് 'ഖുഷി'. കഴിഞ്ഞ വര്‍ഷങ്ങളിലായി പുറത്തിറങ്ങിയ ദേവരകൊണ്ട ചിത്രങ്ങള്‍ മിക്കതും ഫ്‌ളോപ്പ് ആയതിനാല്‍ ഏറെ പ്രതീക്ഷയോടെയാണ് ഖുഷിക്കായി നടന്റെ ആരാധകര്‍ കാത്തിരിക്കുന്നത്. ഇതിനിടെ ഖുഷി ഉപേക്ഷിച്ചു എന്ന വാര്‍ത്തകളും എത്തിയിരുന്നു.
എന്നാല്‍ സിനിമ ഉപേക്ഷിച്ചിട്ടില്ലെന്ന് വ്യക്തമാക്കി സംവിധായകന്‍ ശിവ നിര്‍വാണ വ്യക്തമാക്കിയിരുന്നു. ആ വാര്‍ത്തകള്‍ തെറ്റാണെന്നും വൈകാതെ സിനിമയുടെ ചിത്രീകരണം തുടങ്ങുമെന്നും അടുത്തിടെ ശിവ അറിയിച്ചിരുന്നു.
നന്ദിയുണ്ടെന്നായിരുന്നു സാമന്ത ഇതിന് മറുപടി നല്‍കിയത്. ഖുഷി അടുത്ത വര്‍ഷം റിലീസ് ചെയ്യാനാണ് ഒരുങ്ങുന്നത്.