ഇന്ത്യന്‍ വംശജയായ റിപ്പബ്ലിക്കന്‍ നേതാവ് നിക്കി ഹേലി യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്നു

ഇന്ത്യന്‍ വംശജയായ റിപ്പബ്ലിക്കന്‍ നേതാവ് നിക്കി ഹേലി യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്നു
ഇന്ത്യന്‍ വംശജയും റിപ്പബ്ലിക്കന്‍ നേതാവുമായ നിക്കി ഹേലി യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്നു. യുഎന്നിലെ മുന്‍ യുഎസ് അംബാസഡറും സൗത്ത് കാരലൈന മുന്‍ ഗവര്‍ണറുമായ നിക്കി ഹേലി 15ന് ഇക്കാര്യം പ്രഖ്യാപിക്കും.2024 നവംബറിലെ തിരഞ്ഞെടുപ്പില്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനിരിക്കെയാണ് നിക്കി ഹേലിയുടെ രംഗ പ്രവേശം.

ട്രംപ് ഭരണകൂടത്തില്‍ ഇന്ത്യന്‍ വംശജരില്‍ ഏറ്റവും ഉയര്‍ന്ന പദവി വഹിച്ചയാളാണ് നിക്കി ഹേലി. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ ട്രംപ് (76) മാത്രമാണ് നിലവില്‍ മുന്നോട്ടു വന്നിട്ടുള്ളത്.

ട്രംപ് മത്സരിക്കുകയാണെങ്കില്‍ താന്‍ സ്ഥാനാര്‍ത്ഥിയാവില്ലെന്ന മുന്‍ നിലപാട് തിരുത്തിയാണ് നിക്കി ഹേലിയുടെ പ്രഖ്യാപനം. നേതൃത്വത്തില്‍ പുതിയ തലമുറ വരേണ്ട സമയമായി എന്നും യുഎസ് പുതിയ പാതയെ പറ്റി ചിന്തിക്കാന്‍ സമയമായി എന്നും അവര്‍ പറഞ്ഞു. യുഎസ് ചരിത്രത്തിലെ ഏറ്റവും പ്രായം ചെന്ന പ്രസിഡന്റായ ജോ ബൈഡന് (80) മറ്റൊരു ഊഴം നല്‍കരുതെന്നും അവര്‍ പറഞ്ഞു.

പഞ്ചാബില്‍ നിന്ന് 1960കളില്‍ കാനഡയിലേക്കും തുടര്‍ന്ന് അമേരിക്കയിലേക്കും കുടിയേറിയ അജിത് സിങ് രാണ്‍ധാവ -രാജ കൗര്‍ ദമ്പതികളുടെ മകളാണ് നിക്കി ഹേലി.

Other News in this category4malayalees Recommends