കെയണ്‍സിലെ പ്രശസ്തമായ പബ്ബില്‍ യുവതി പ്രസവിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പകര്‍ത്തി പുറത്തുവിട്ട പബ്ബ് ജീവനക്കാരനെ പുറത്താക്കി. ഫൂട്ടേജ് ഫോണില്‍ പകര്‍ത്തി പിന്നീട് സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുകയായിരുന്നു.
പ്രശസ്ത പബ്ബായ റെയിന്‍ട്രീസ് ടവേണിലെത്തിയ ഗര്‍ഭിണിയാണ് ഒരു മൂലയിലേക്ക് മാറിനിന്ന് വസ്ത്രം മാറുകയും, ഏതാനും സെക്കന്‍ഡിന് ശേഷം പിഞ്ചുകുഞ്ഞിന്റെ തല താഴെ മുട്ടുകയും ചെയ്യുന്നതാണ് വീഡിയോയില്‍ കാണുന്നത്.
ഓടിയെത്തിയ സുരക്ഷാ ഗാര്‍ഡ് കുഞ്ഞിനെ കൈയിലെടുക്കുന്നുണ്ട്. ഈ സമയത്ത് സ്ത്രീ ഫോണില്‍ നോക്കി ഇരിക്കുന്നതും കാണാം. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടു.
ഇതോടെ കുഞ്ഞിന്റെയും, അമ്മയുടെയും ആരോഗ്യസ്ഥിതിയില്‍ ആളുകള്‍ ആശങ്ക രേഖപ്പെടുത്തി. എന്തായാലും സംഭവത്തിന് പിന്നാലെ സ്വകാര്യതയെ പ്രാധാന്യത്തോടെ കാണുന്നുവെന്ന് അറിയിച്ച സുരക്ഷാ സ്ഥാപനമായ ഡയമണ്ട്‌സെക് വിഐപി പ്രൊട്ടക്ഷന്‍ & ട്രെയിനിംഗ് അക്കാഡമി ദൃശ്യങ്ങള്‍ പകര്‍ത്തി പുറത്തുവിട്ട ജീവനക്കാരനെ പിരിച്ചുവിട്ടു.
ജനുവരി 26ന് നടന്ന അപ്രതീക്ഷിത പ്രസവത്തിന് പിന്നാലെ ക്യൂന്‍സ്‌ലാന്‍ഡ് ആംബുലന്‍സ് മെഡിക്കല്‍ ടീം സ്ഥലത്തെത്തി ആവശ്യമായ പരിചരണം ഉറപ്പാക്കിയെന്നാണ് റിപ്പോര്‍ട്ട്.