ഐഇഎല്‍ടിഎസ്, സിഇഎല്‍പിഐപി എന്നീ ഇംഗ്ലീഷ് ഭാഷാ ടെസ്റ്റുകള്‍ക്ക് പുറമെ ഇക്കണോമിക് ക്ലാസ് അപേക്ഷകര്‍ക്ക് പുതിയ ഭാഷാ ടെസ്റ്റ് അംഗീകരിച്ച് ഐആര്‍സിസി.
പിയേഴ്‌സണ്‍ ടെസ്റ്റ് ഓഫ് ഇംഗ്ലീഷാണ് കനേഡിയന്‍ ഇമിഗ്രേഷന്‍ ആപ്ലിക്കേഷനുകള്‍ക്കായി ഇനി സ്വീകരിക്കുക. 2023ല്‍ തന്നെ പിടിഇ, മറ്റ് ഭാഷാ ടെസ്റ്റുകളായ സിഇഎല്‍പിഐപി, ഐഇഎല്‍ടിഎസ് ജനറല്‍ ട്രെയിനിംഗ് എന്നിവയ്‌ക്കൊപ്പം ചേരും.
ഐആര്‍സിസിയുടെ ഭാഷാ പ്രാവീണ്യ യോഗ്യതകള്‍ പ്രകാരം പിയേഴ്‌സണ്‍ തയ്യാറാക്കിയിട്ടുള്ളതാണ് പിടിഇ എസെന്‍ഷ്യല്‍. സ്റ്റഡി പെര്‍മിറ്റ് അപേക്ഷകര്‍ക്ക് വ്യത്യസ്ത ഭാഷാ യോഗ്യത നിഷ്‌കര്‍ഷിക്കുന്നതിനാല്‍ ഈ ടെസ്റ്റിന്റെ അക്കാഡമിക് വേര്‍ഷനാണ് അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് എടുക്കേണ്ടി വരിക.