നീതുവിന്റെ മരണം കൊലപാതകമെന്ന് പൊലീസ്; കൂടെ താമസിച്ച ആണ്‍ സുഹൃത്തിനായി അന്വേഷണം

നീതുവിന്റെ മരണം കൊലപാതകമെന്ന് പൊലീസ്; കൂടെ താമസിച്ച ആണ്‍ സുഹൃത്തിനായി അന്വേഷണം
ആണ്‍സുഹൃത്തിനൊപ്പം താമസിച്ചിരുന്ന യുവതിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്. യുവതിയുടെ മരണം കൊലപാതകമാണെന്നാണ് പൊലീസിന്റെ നിഗമനം. കൊല്ലം കൊട്ടിയം സ്വദേശയായ നീതു കൃഷ്ണന്‍ (30) ആണ് മരിച്ചത്. മൃതദേഹം ബദിയഡുക്ക ഏല്‍ക്കാനയിലെ വീട്ടിനകത്ത് തുണിയില്‍ പൊതിഞ്ഞനിലയില്‍ കണ്ടെത്തുകയായിരുന്നു. കൂടെ താമസിച്ച ആണ്‍ സുഹൃത്ത് ആന്റോയെ (40) കാണാനില്ല. യുവതിയുടെ മൃതദേഹത്തില്‍ കഴുത്ത് മുറുക്കി ശ്വാസംമുട്ടിച്ചതിന്റെ അടയാളവും തലയ്ക്ക് പരിക്കുമുണ്ടെന്നുമാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും യുവാവിനെ കാണാതായതുമാണ് കൊലപാതകാണെന്ന് കരുതാനുള്ള പ്രധാന കാരണം. പുല്‍പ്പള്ളി സ്വദേശിയാണ് കാണാതായ ആന്റോ. ഇയാള്‍ക്കായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.

ബദിയഡുക്ക ഏല്‍ക്കാനയിലെ ഷാജി എന്നയാളുടെ റബ്ബര്‍ തോട്ടത്തില്‍ ടാപ്പിങ് ജോലിക്കെത്തിയവരാണ് നീതുവും ആന്റോയും. കുറച്ച് ദിവസമായി ഇവര്‍ ഇവിടെയാണ് താമസം. വീട്ടിനകത്ത് തുണിയില്‍ പൊതിഞ്ഞനിലയില്‍ നീതുവിന്റെ മൃതദേഹം ബുധനാഴ്ച വൈകിട്ട് കണ്ടെത്തുകയായിരുന്നു. നീതുവിന്റെ മൃതദേഹം കൊല്ലം മുളങ്കാടകം പൊതുശ്മശാനത്തില്‍ സംസ്‌കരിക്കും.

Other News in this category



4malayalees Recommends