പലിശ നിരക്കുകള്‍ 0.5% വര്‍ദ്ധിപ്പിച്ച് ബാങ്ക് ഓഫ് ഇംഗ്ലണ്ട്; ബേസ് റേറ്റ് 14 വര്‍ഷത്തിനിടെ ഉയര്‍ന്ന നിരക്കായ 4 ശതമാനത്തില്‍; തുടര്‍ച്ചയായ പത്താം വട്ടവും നിരക്ക് വര്‍ദ്ധിക്കുമ്പോള്‍ നിങ്ങളുടെ മോര്‍ട്ട്‌ഗേജിനെയും, സേവിംഗ്‌സുകളെയും എങ്ങനെ ബാധിക്കും?

പലിശ നിരക്കുകള്‍ 0.5% വര്‍ദ്ധിപ്പിച്ച് ബാങ്ക് ഓഫ് ഇംഗ്ലണ്ട്; ബേസ് റേറ്റ് 14 വര്‍ഷത്തിനിടെ ഉയര്‍ന്ന നിരക്കായ 4 ശതമാനത്തില്‍; തുടര്‍ച്ചയായ പത്താം വട്ടവും നിരക്ക് വര്‍ദ്ധിക്കുമ്പോള്‍ നിങ്ങളുടെ മോര്‍ട്ട്‌ഗേജിനെയും, സേവിംഗ്‌സുകളെയും എങ്ങനെ ബാധിക്കും?

ബേസ് റേറ്റ് 3.5 ശതമാനത്തില്‍ നിന്നും 4 ശതമാനത്തിലേക്ക് വര്‍ദ്ധിപ്പിച്ച് ബാങ്ക് ഓഫ് ഇംഗ്ലണ്ട്. പണപ്പെരുപ്പം നിയന്ത്രിക്കാനുള്ള മോണിറ്ററി പോളിസി കമ്മിറ്റിയുടെ പുതിയ തീരുമാനമാണ് മോര്‍ട്ട്‌ഗേജുകാര്‍ക്ക് മേല്‍ സമ്മര്‍ദമായി മാറുന്നത്.


പലിശ നിരക്കുകള്‍ 0.5% പോയിന്റുകള്‍ ഉയര്‍ത്തുന്നതിനെ 7-2 എന്ന തോതിലാണ് മോണിറ്ററി പോളിസി കമ്മിറ്റി അംഗങ്ങള്‍ പിന്തുണച്ചത്. ഇതോടെ ബേസ് റേറ്റ് 14 വര്‍ഷത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന നിലയിലേക്കാണ് എത്തിയത്. രണ്ട് അംഗങ്ങള്‍ മാത്രമാണ് നിരക്ക് 3.5 ശതമാനത്തില്‍ നിലനിര്‍ത്താന്‍ വോട്ട് ചെയ്തത്.

13 മാസത്തിനിടെ തുടര്‍ച്ചയായ പത്താം തവണയാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ബേസ് റേറ്റ് വര്‍ദ്ധിപ്പിക്കുന്നത്. 2021 ഡിസംബറില്‍ 0.1 ശതമാനത്തില്‍ നിന്ന നിരക്കാണ് ഇപ്പോള്‍ 4 ശതമാനത്തില്‍ തൊട്ടിരിക്കുന്നത്. മോര്‍ട്ട്‌ഗേജ് എടുത്തിട്ടുള്ളവര്‍ക്ക് തിരിച്ചടി സമ്മാനിക്കുമെങ്കിലും സേവിംഗ്‌സുകാരെ സംബന്ധിച്ച് ഇത് സന്തോഷവാര്‍ത്തയാണ്.

വേരിയബിള്‍ ഡീലുകള്‍ എടുത്തിട്ടുള്ള മോര്‍ട്ട്‌ഗേജുകാര്‍ക്ക് ഇത് കനത്ത വേദന സമ്മാനിക്കും. ഈ വര്‍ഷം ഫിക്‌സഡ് റേറ്റ് ഡീലുകള്‍ അവസാനിക്കുന്നവര്‍ക്കും വര്‍ദ്ധനയുടെ തിരിച്ചടി നേരിടേണ്ടി വരും. അതേസമയം സേവിംഗ്‌സ് ഉള്ളവരുടെ അക്കൗണ്ടിലേക്ക് ഉയര്‍ന്ന തോതില്‍ പലിശ നിരക്കുകള്‍ എത്തിക്കാനും ഈ നീക്കം വഴിയൊരുക്കും.

കഴിഞ്ഞ ബേസ് റേറ്റ് നിരക്ക് വര്‍ദ്ധനവുകള്‍ക്കൊടുവില്‍ രണ്ട് വര്‍ഷത്തെ ഫിക്‌സഡ് മോര്‍ട്ട്‌ഗേജ് നിരക്ക് നിലവില്‍ 5.44 ശതമാനമാണ്. അഞ്ച് വര്‍ഷത്തേത് 5.20 ശതമാനത്തിലുമാണ്. കഴിഞ്ഞ വര്‍ഷം ഇതേ സമയം ഇത് 2.44%, 2.71% എന്നിങ്ങനെയായിരുന്നു. ഇതോടെ പുതിയ നിരക്ക് വര്‍ദ്ധനവിന്റെ വ്യത്യാസവും ഉപഭോക്താക്കളുടെ തലയില്‍ ബാങ്കുകള്‍ ചുമത്തുമെന്ന് വ്യക്തമാണ്.
Other News in this category



4malayalees Recommends