പെഷവാറിലെ പള്ളിയില്‍ ചാവേര്‍ സ്‌ഫോടനം ; 27 പൊലീസുകാര്‍ മരിച്ചതില്‍ പ്രതിഷേധം ; തങ്ങളെ ഭീകര ജീവികള്‍ക്ക് മുന്നിലേക്ക് എറിഞ്ഞു കൊടുക്കുകയാണ് സര്‍ക്കാരെന്ന് പൊലീസ്

പെഷവാറിലെ പള്ളിയില്‍ ചാവേര്‍ സ്‌ഫോടനം ; 27 പൊലീസുകാര്‍ മരിച്ചതില്‍ പ്രതിഷേധം ; തങ്ങളെ ഭീകര ജീവികള്‍ക്ക് മുന്നിലേക്ക് എറിഞ്ഞു കൊടുക്കുകയാണ് സര്‍ക്കാരെന്ന് പൊലീസ്
പെഷവാറിലെ പള്ളിയില്‍ ചാവേര്‍ സ്‌ഫോടനത്തില്‍ നൂറിലധികം പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പാകിസ്ഥാന്‍ സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി പൊലീസുകാര്‍. കൊല്ലപ്പെട്ടവരില്‍ 27 പേര്‍ പൊലീസുകാരായിരുന്നു. ചാവേര്‍ പള്ളിക്കുള്ളില്‍ കടന്നത് പൊലീസ് വേഷത്തിലാണെന്നത് കടുത്ത വിമര്‍ശനത്തിനിടയാക്കിയിരുന്നു. ഇവിടെയുണ്ടായത് കനത്ത സുരക്ഷാ വീഴ്ചയാണെന്നും വിലയിരുത്തലുകള്‍ ഉണ്ടായിരുന്നു.

തീവ്രവാദത്തിനെതിരായ പോരാട്ടങ്ങളുടെ പേരില്‍ തങ്ങളെ ഭീകരജീവികള്‍ക്ക് മുന്നിലേക്ക് എറിഞ്ഞുകൊടുക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നാണ് പൊലീസുകാരുടെ ആരോപണം. ഞങ്ങള്‍ ഇപ്പോഴും ഞെട്ടലിലാണ്. ഓരോ ദിവസവും ഞങ്ങളുടെ സഹപ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നു. ഇനിയുമെത്ര കാലം ഇത് സഹിക്കണം. സംരക്ഷിക്കേണ്ടവര്‍ക്കു സംരക്ഷണം ലഭിക്കുന്നില്ലെങ്കില്‍ പിന്നെയാരാണ് ഇവിടെ സുരക്ഷിതരായിട്ടുള്ളത്. ഒരു പൊലീസുദ്യോഗസ്ഥന്‍ ചോദിക്കുന്നു.

പൊലീസുകാരോടുള്ള തീവ്രവാദികളുടെ പ്രതികാരമാണ് പെഷവാര്‍ സ്‌ഫോടമെന്നാണ് പൊലീസ് മേധാവി കഴിഞ്ഞ ദിവസം പറഞ്ഞത്. അഫ്?ഗാനിസ്ഥാന്‍ അതിര്‍ത്തിയില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ അടിച്ചമര്‍ത്താന്‍ പൊലീസ് നടത്തുന്ന ശ്രമങ്ങളാണ് ഇതിനു കാരണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഈ പോരാട്ടത്തിന്റെ മുന്‍നിരയിലുള്ളത് ഞങ്ങളാണ്. സ്‌കൂളുകളും ഓഫീസുകളും പൊതു ഇടങ്ങളും ഞങ്ങള്‍ സംരക്ഷിക്കുന്നു. എന്നാലിപ്പോള്‍ ഞങ്ങള്‍ ഉപേക്ഷിക്കപ്പെട്ട അവസ്ഥയാണ്. ഒരു പൊലീസുകാരന്‍ തന്റെ വേദന പങ്കുവച്ച് വെളിപ്പെടുത്തുന്നു.

Other News in this category



4malayalees Recommends