ആഭ്യന്തര ഉത്പാദനം വര്‍ധിപ്പിക്കാന്‍ മേക്ക് ഇന്‍ കേരളയ്ക്ക് ആയിരം കോടി ; ലൈഫ് മിഷന് 1436 കോടി, കുടുംബശ്രീക്ക് 260 കോടി ; ബജറ്റ് പ്രഖ്യാപനങ്ങളിങ്ങനെ

ആഭ്യന്തര ഉത്പാദനം വര്‍ധിപ്പിക്കാന്‍ മേക്ക് ഇന്‍ കേരളയ്ക്ക് ആയിരം കോടി ; ലൈഫ് മിഷന് 1436 കോടി, കുടുംബശ്രീക്ക് 260 കോടി ; ബജറ്റ് പ്രഖ്യാപനങ്ങളിങ്ങനെ
രണ്ടാം പിണറായി സര്‍ക്കാരിന്റെ രണ്ടാം പൂര്‍ണ ബജറ്റ് അവതരണം തുടങ്ങി. ധനമന്ത്രി കെ.എന്‍ രാജഗോപാല്‍ ബജറ്റ് അവതരിപ്പിക്കുന്നു. അതിജീവനത്തിന്റെ വര്‍ഷമായിരുന്നു കടന്നു പോയതെന്ന് ബജറ്റ് അവതരണത്തിന് അഭിമുഖമായി ധനമന്ത്രി പറഞ്ഞു.കേരളം പ്രതിസന്ധിയില്‍ നിന്ന് കരകയറിയ വര്‍ഷമാണിത്. വ്യാവസായ നേഖലയില്‍ അടക്കം മികച്ച വളര്‍ച്ചാ നിരക്ക് ഉണ്ടായിയെന്നും മന്ത്രി പറഞ്ഞു.

തനത് വരുമാനാം ഈ വര്‍ഷം 85,000 കോടിയായി ഉയരുമെന്നും മന്ത്രി പറഞ്ഞു. കോവിഡ്, ഓഖി, തുടങ്ങിയ വെല്ലുവിളികളെ ധീരമായി അതിജീവിച്ചു. ആഭ്യന്തര ഉല്‍പാദനം വര്‍ധിച്ചു. വിലക്കയറ്റം നേരിടാന്‍ 2000 കോടി രൂപ വകയിരുത്തി. റബര്‍ സബ്‌സിഡിക്ക് 600 കോടി രൂപ അനുവദിച്ചു.

കൂടുതല്‍ വായ്പയെടുക്കാനുള്ള ധനസ്ഥിതി കേരളത്തിനുണ്ടെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. കേരളം കടക്കെണിയിലല്ല, കേരളത്തിന്റെ വായ്പാ നയത്തില്‍ മാറ്റമില്ലെന്നും അദേഹം വ്യക്തമാക്കി. കേന്ദ്രസര്‍ക്കാരിന്റെ ധനനയം വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ കേരളത്തെ ഞെരുക്കുകയാണ്. കടമെടുപ്പ് പരിധി കുറച്ച് കേരളത്തിന്റെ വികസനം തടസപ്പെടുത്തുകയാണെന്നും അദേഹം ബജറ്റ് അവതരണത്തില്‍ പറഞ്ഞു.

പ്രധാന പ്രഖ്യാപനങ്ങള്‍

വിലക്കയറ്റം നേരിടാന്‍ 2000 കോടി രൂപ വകയിരുത്തി.

തനതു വരുമാനം വര്‍ധിച്ചു. ഈ വര്‍ഷം 85,000 കോടിരൂപയാകും.

റബര്‍ സബ്‌സിഡിക്ക് 600 കോടി രൂപ അനുവദിച്ചു.

മെയ്ക് ഇന്‍ കേരളയ്ക്ക് 1000 കോടി; മികച്ച പദ്ധതികള്‍ ഏറ്റെടുക്കാന്‍ 100 കോടി; വികസന പദ്ധതികള്‍ക്കായി ബജറ്റില്‍ കൂടുതല്‍ തുക ബജറ്റില്‍ വികസന പദ്ധതികള്‍ക്കായി കൂടുതല്‍ തുക അനുവദിച്ച് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍.

വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട് 60,000 കോടിയുടെ വികസനം. വിഴിഞ്ഞം റിങ് റോഡിന് 1000 കോടിയും അനുവദിച്ചു.

കോവളം കുട്ടനാട് കുമരകം എന്നിവിടങ്ങളില്‍ ടൂറിസം വികസനത്തിനായി തുക നീക്കിവെച്ചിട്ടുണ്ട്.

ആരോഗ്യ രംഗത്തെ പുരോഗതിക്കായി 25 നഴ്‌സിങ് കോളജുകള്‍ക്കായി 20 കോടി വകയിരുത്തിയിട്ടുണ്ട്. വയനാട്, ഇടുക്കി മെഡിക്കല്‍ കോളജുകള്‍ ഉള്‍പ്പെടെ 25 ആശുപത്രികളോട് ചേര്‍ന്ന് നഴ്‌സിങ് കോളജുകള്‍ തുടങ്ങാന്‍ 20 കോടി അനുവദിച്ചു.തീരദേശവികസനത്തിന് 110 കോടി തീരസംരക്ഷണത്തിന് 10 കോടി ഫിഷറീസ് ഇന്നവേഷന്‍ കൗണ്‍സില്‍ രൂപീകരിക്കാന്‍ 1 കോടിയും അനുവദിച്ചു.

Other News in this category



4malayalees Recommends