കുടുംബ മൂല്യങ്ങളെ വിലമതിക്കുന്നു, ഭാര്യയില്ലാതെ ഒരു നിമിഷം പോലും കഴിയാനാകില്ല, കുടുംബ ബന്ധത്തിനെ കുറിച്ച് ഋഷി സുനക് പറയുന്നത് ചര്‍ച്ചയാകുന്നു

കുടുംബ മൂല്യങ്ങളെ വിലമതിക്കുന്നു, ഭാര്യയില്ലാതെ ഒരു നിമിഷം പോലും കഴിയാനാകില്ല, കുടുംബ ബന്ധത്തിനെ കുറിച്ച് ഋഷി സുനക് പറയുന്നത് ചര്‍ച്ചയാകുന്നു
ബ്രിട്ടീഷ് പ്രധാനമന്ത്രി എന്നും കുടുംബത്തെ ചേര്‍ത്തു പിടിക്കുന്ന വ്യക്തിയാണ്. മുമ്പും കുടുംബ ബന്ധങ്ങളെ കുറിച്ച് വാ തോരാതെ സംസാരിക്കുന്ന ഋഷി സുനക് ടാക്ക് ടിവിയില്‍ പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയമാവുകയാണ്.

സ്ത്രീ എന്ന പദത്തിന് നിര്‍വചനമായി ഋഷി സുനക് പറഞ്ഞതിങ്ങനെയാണ്, ഞാന്‍ ഒരാളെ വിവാഹം ചെയ്തിട്ടുണ്ട്. എനിക്ക് രണ്ട് പെണ്‍മക്കളുണ്ട് എന്നായിരുന്നു. എന്നാല്‍ ഏറ്റവും പ്രധാനപ്പെട്ടകാര്യം സമൂഹം അവരുടെ ആവശ്യങ്ങള്‍ മനസ്സിലാക്കുകയും ബഹുമാനിക്കുകയും വേണം എന്നും അദ്ദേഹം പറഞ്ഞു.തികഞ്ഞ കുടുംബക്കാരനാണ് താന്‍ എന്നു പറഞ്ഞ ഋഷി സുനക് എന്നും കുടുംബ മൂല്യങ്ങളെ വിലമതിക്കുന്നു എന്നും പറഞ്ഞു. ഭാര്യയില്ലാതെ ഒരു നിമിഷം പോലും കഴിയാനാകില്ല എന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ ചാനല്‍ വഴിയുള്ള അനധികൃത കുടിയേറ്റം തടയുന്നതിന് കാര്യക്ഷമമായ നടപടികള്‍ തീര്‍ച്ചയായും കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. ഫ്രാന്‍സുമായി ഒരു പുതിയ കരാര്‍ ഉണ്ടാക്കുന്നുണ്ട്. അതുപോലെ ബോറിസ്‌ജോണ്‍സന്‍ സര്‍ക്കാരിന്റെ കാലത്ത് പ്രീതി പട്ടേല്‍ കൊണ്ടുവന്ന റുവാണ്ടന്‍ പദ്ധതി വേഗത്തില്‍ നടപ്പിലാക്കുമെന്നും ഋഷി പറഞ്ഞു.

Other News in this category



4malayalees Recommends